കു​റ​വി​ല​ങ്ങാ​ട് മൂ​ന്നു​നോ​ന്പ് തി​രു​നാ​ൾ: ഉ​ദ്യോ​ഗ​സ്ഥ​ത​ല സം​ഗ​മം ഇ​ന്ന്

Spread the love

മൂ​ന്നു​നോ​ന്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ത​ല സം​ഗ​മം ഇ​ന്ന് ന​ട​ക്കും. തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സൗ​ക​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഇ​ന്ന് നാ​ലി​ന് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ യോ​ഗ​ശാ​ല​യി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ലാ ആ​ർ​ഡി​ഒ​യാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.
ആ​യി​ര​ക്ക​ണ​ക്കാ​യ തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന തി​രു​നാ​ളെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം തി​രു​നാ​ളി​ന് മു​ൻ​പ് ന​ട​പ്പി​ലാ​ക്കും. കെ​സ്ആ​ർ​ടി​സി, റ​വ​ന്യൂ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, എ​ക്സൈ​സ്, കെ​സ്ഇ​ബി, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ടി​പി, തൊ​ഴി​ൽ, അ​ള​വു​ക​ളും തൂ​ക്ക​ങ്ങ​ളും, ഹെ​ഡ്‌​ലോ​ഡിം​ഗ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ട​വ​ക​പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളാ​യ കു​റ​വി​ല​ങ്ങാ​ട്, മ​ര​ങ്ങാ​ട്ടു​പി​ള്ളി, കാ​ണ​ക്കാ​രി, ക​ട​പ്ലാ​മ​റ്റം, ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ ക​മ്മി​റ്റി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.