പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ 26 മു​ത​ൽ സ​ഭൈ​ക്യ​വാ​രം

Spread the love

 അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ദീ​പ്ത​സ്മ​ര​ണ​ക​ളി​ര​ന്പു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ 26ന് ​സ​ഭൈ​ക്യ വാ​ര​ത്തി​ന് തു​ട​ക്ക​മാ​കും. 26ന് 4.30​ന് ജ​പ​മാ​ല. അ​ഞ്ചി​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ധൂ​പ​പ്രാ​ർ​ത്ഥ​ന​യും.
31വ​രെ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് സ​ന്ദേ​ശം, ധൂ​പ​പ്രാ​ർ​ത്ഥ​ന. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തൊ​ഴി​യൂ​ർ സ​ഭ​യു​ടെ കു​ന്നം സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ചീ​ര​ൻ, യാ​ക്കോ​ബാ​യ സ​ഭ​യി​ലെ ചേ​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ നെ​ടു​വ​ക്കാ​ട്ട്, പാ​ലാ സി​എ​സ്ഐ ക്രൈ​സ്റ്റ് പ​ള്ളി വി​കാ​രി ഫാ. ​കെ. ജോ​സ് ക​ള​ന്പു​കാ​ട്ടി​ൽ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഫാ. ​കൊ​ച്ചു​പ​റ​ന്പി​ൽ ഗീ​വ​ർ​ഗീ​സ് റ​ന്പാ​ൻ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മൂ​വാ​റ്റു​പു​ഴ മെ​ത്രാ​സ​ന​ത്തി​ലെ ഫാ. ​സ​ഖ​റി​യ ജോ​ണ്‍ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
സ​മാ​പ​ന​ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധം ന​ട​ത്തും. ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സീ​റോ മ​ല​ങ്ക​ര സ​ഭ മൈ​ലം സെ​ന്‍റ് ഫൗ​സ്റ്റീ​ന ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കു​റ്റി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ശ്രാ​ദ്ധം വെ​ഞ്ച​രി​പ്പും പ്രാ​ർ​ഥ​ന​യും ന​ട​ക്കും.