എട്ടാം തവണയും ദേവമാതാ യോഗാചമ്പ്യന്മാർ

Spread the love

കുറവിലങ്ങാട് ദേവമാതാ കോളേജ് എം ജി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് യോഗ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 8-ാം തവണയും പുരുഷ വിഭാഗം ചാമ്പ്യൻമാരാവുകയും വനിതാ വിഭാഗം മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .

നെവിൽ ജോർജ് , അക്ഷയ് സജീവ്, ഡിബിൻ ഡൊമിനിക്, ജോയൽ ജോസ്, ഡെലീന ജോസഫ് എന്നിവർക്ക് എം ജി യൂണിവേഴ്സിറ്റി ടീമിലേക്ക് സെലക്ഷനും ലഭിച്ചു.

ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി പ്രസീദ മാത്യു , ക്യാപ്റ്റൻ സതീഷ് തോമസ്, യോഗാചാര്യ ഡോ. ജോബിൻ ജോസ് എന്നിവരുടെ പരിശീലനത്തിലൂടെയാണ് ഈ വിജയം നേടിയത്

വിജയികളെ കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിൽ , പ്രിൻസിപ്പൽ ഡോ ജോജോ കെ ജോസഫ് , ബർസാർ ഫാ. കുര്യക്കോസ് വെള്ളാച്ചാലിൽ എന്നിവർ അഭിനന്ദിച്ചു.