മൂന്ന് നോമ്പ് തിരുനാൾ അവലോകന യോഗ തീരുമാനങ്ങൾ

Spread the love

കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ ഫെബ്രുവരി 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​ന്നു​നോമ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്നലെ നടന്ന അവലോകനയോഗത്തിൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ അ​വ​ലോ​ക​നം ചെയ്യാനായി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗത്തിൽ പുറത്തുവന്ന ചില സുപ്രധാന തീരുമാനങ്ങൾ:

കു​റ​വി​ല​ങ്ങാ​ട് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ വ​ഴി​മു​ട​ക്കി നി​ന്ന ട്രാ​ൻ​സ്ഫോ​മ​റി​ന് സ്ഥാന​മാ​റ്റ​മു​ണ്ടാകും. പ​ണ​മ​ട​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി പ​ഞ്ചാ​യ​ത്തും കെ​എ​സ്ടി​പി​യും മാ​റി​മാ​റി ഉ​റ​പ്പു​ക​ൾ ഇത്തവണ പാലിക്കപ്പെട്ടിരിക്കുന്നു. ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ണ​മ​ട​ച്ച​താ​യി കെ​എ​സ്ടി​പി എ​ൻ​ജി​നി​യ​ർ യോ​ഗത്തിൽ അ​റി​യിച്ചു. പ​ണം ല​ഭ്യ​മാ​യാ​ലു​ട​ൻ ഒ​രു​ദി​വ​സം​കൊ​ണ്ട് ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റി​സ്ഥാ​പി​ക്കു​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി.

ബൈ​പാ​സും സ്റ്റാ​ൻ​ഡും ബ​ഹി​ഷ്ക​രി​ക്കു​ന്ന ബ​സു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​റ​പ്പാ​ക്കാ​നും ഇ​തു​സം​ബ​ന്ധി​ച്ച് ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു. പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും അ​ത് ന​ട​പ്പി​ലാ​യി​ല്ല.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് ലൈ​റ്റ് യു​ക്ത​മാ​യ സ​മ​യ​ക്ര​മ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് കെ​ൽ​ട്രോ​ണും പോ​ലീ​സു​മാ​യി ചേ​ർ​ന്ന് യോ​ഗം ന​ട​ത്ത​ണ​മെ​ന്ന് കെ​എ​സ്ടി​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടു​ത്തെ മീ​ഡി​യ​ൻ, സൗ​രോ​ർ​ജ​വി​ള​ക്കു​ക​ൾ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു കെ​എ​സ്ടി​പി.

മൂ​ല​ങ്കു​ഴ പാ​ല​ത്തി​ലു​ണ്ടാ​യി​ട്ടു​ള്ള കു​ഴി പൊ​തു​മ​രാ​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ത്ക്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു.

തി​രു​നാൾ ദിനങ്ങളിൽ 156 അം​ഗ പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​ട്ടു​ള്ള​താ​യും പോ​ലീ​സ് അ​ധി​കാ​രി​ക​ൾ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കെ​എ​സ്ആ​ർ​ടി​സി, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത്, കെ​സ്ടി​പി, ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യ വ​കു​പ്പ്, കെ​എ​സ്ഇ​ബി തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നിർദ്ദേശ​പ്ര​കാ​രം പാ​ലാ ആ​ർ​ഡി​ഒ പ്ര​ദീ​പ്കു​മാ​റാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും യോ​ഗം ഇന്നലെ 3.00 ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​മേ​ട​യി​ലെ യോ​ഗ​ശാ​ല​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, കൈ​ക്കാ​ര​ന്മാ​ർ, ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ്മ​ലാ ദി​വാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​സി കു​ര്യ​ൻ, ആ​ൻ​സ​മ്മ സാ​ബു, ബി​നോ​യി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.