ഓൺലൈൻ സുറിയാനി സംഗീത മത്സരം ഒന്നാം സ്ഥാനം കുറവിലങ്ങാട് മരിയൻ വോയ്‌സിന്

Spread the love

റൂഹാ മീഡിയ സംഘടിപ്പിച്ച അമിത് ആൻഡ്രൂസ് പെരേപ്പേടൻ മെമ്മോറിയൽ സുറിയാനി സംഗീത മത്സരം – സീസൺ 2 തെശ്ബൊഹ്ത്താ ’19 ന്റെ വിജയികളെ പ്രഖ്യാപിച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദൈ​​വാ​​ല​​യത്തിലെ ഗായകസംഘമായ മരിയൻ വോയ്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിക്കാണ് 2-ാം സ്ഥാനം.


കുറവിലങ്ങാട്ട്തന്നെയുള്ള ഡിവൈൻ വോയിസ് 3-ാം സ്ഥാനം കരസ്ഥമാക്കി. സിറോ മലബാർ സഭയിലെ വിവിധ രൂപതകളിലും സ്ഥാപനങ്ങളിലും നിന്ന് 25 ടീമുകൾ മാറ്റുരച്ച ഈ സംഗീത വിരുന്ന് ഫേസ്‌ബുക്ക് പ്രീമിയറിലൂടെയാണ് മത്സരാർത്ഥികളെ തെരഞ്ഞടുത്തത്.

https://www.facebook.com/KuravilangadChurchOfficial/videos/195514911833701/

മരിയൻ വോയിസ് ക്വയർ ഡയറക്ടർ റവ. ഫാ. മാത്യൂ വെണ്ണായിപ്പള്ളിലിന്റെയും റവ.ഫാ. അഗസ്റ്റിൻ കണ്ടത്തിൽക്കുടിയിലിന്റെയും നേതൃത്വത്തിലാണ് ഗായക സംഘത്തെ പരിശീലിപ്പിച്ചത്. സജി, ബേബി, റാണി, ജെസ്സി, ഏബൽ , അമൻ, ക്രിസ്റ്റോ, എബിൻ, അനീറ്റാ, ലിയാ, ലോറാ, റെലൻ, സേറാ എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.