കുറവിലങ്ങാട് പള്ളിയിൽ അടുത്തമാസം 3, 4, 5 തീയതികളിൽ നടക്കുന്ന മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ജനുവരി 10നു നടന്ന അവലോകനയോഗത്തിൽ വിവിധ സർക്കാർ വകുപ്പുകൾ എടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ അവലോകനം ചെയ്യാനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നാളെ (24.1.2020 വെള്ളി) 3.00 ന് കുറവിലങ്ങാട് പള്ളിമേടയിലെ യോഗശാലയിൽ നടക്കും.
പഞ്ചായത്ത്, റവന്യൂ, കെഎസ്ഇബി, കെഎസ്ടിപി, പൊതുമരാമത്ത്, മോട്ടോർ വാഹനവകുപ്പ്, കെഎസ്ആർടിസി, ആരോഗ്യവകുപ്പ്, ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ്, എക്സൈസ്, മൃഗസംരക്ഷണ വകുപ്പ്, ഫയർഫോഴ്സ്, പോലീസ്, ഭക്ഷ്യസിവിൽ സപ്ലൈസ്, ഫുഡ് ആൻഡ് സേഫ്റ്റി, ലേബർ എന്നീ വിഭാഗങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്.
മോൻസ് ജോസഫ് എംഎൽഎയുടെ നിർദ്ദേശപ്രകാരം പാലാ ആർഡിഒയാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.