ഹൃദയപൂർവ്വം ആദരവ് സമ്മേളനം നടത്തി

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആർച്ച് ഡീക്കൻ തീർത്ഥാടന ഇടവകയിൽനി​ന്നു സ്ഥലമാറ്റം ലഭിച്ച് സ്ഥ​ലം​മാറി പോകുന്ന ആ​ർ​ച്ച് പ്രീ​സ്റ്റി​നും സഹവി​കാ​രി​മാ​ർ​ക്കും ഇടവക സമൂഹത്തിന്റെ ആ​ദ​ര​വ്. ഹൃ​ദ​യ​പൂ​ർ​വ്വം എ​ന്ന പേ​രി​ലാ​ണ് ആ​ദ​ര​വും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ച​ത്.

പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ളാ​യി സ്ഥ​ലം​മാ​റു​ന്ന ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​മ​തി മി​ഷ​നി​ൽ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, പ​യ്യാ​നി​ത്തോ​ട്ടം സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി വി​കാ​രി​യാ​യി സ്ഥ​ലം​മാ​റു​ന്ന ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, കാ​ഞ്ഞി​ര​മ​റ്റം മാ​ർ സ്ലീ​വാ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രിയാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി സ്ഥ​ലം മാ​റു​ന്ന ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പും ആ​ദ​ര​വും ന​ൽ​കി​യ​ത്.

സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർമ്മ​ല ദി​വാ​ക​ര​ൻ, ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ൺ സി​റി​യ​ക് ക​രി​കു​ളം, ടി​ക്സ​ണ്‍ മ​ണി​മ​ല​ത്ത​ട​ത്തി​ൽ, സു​നി​ൽ ഒ​ഴു​ക്ക​നാ​ക്കു​ഴി, സി​ജോ മു​ക്ക​ത്ത്, പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ജോ​യി ജേ​ക്ക​ബ് തൊ​ണ്ടാം​കു​ഴി എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

വി​വി​ധ സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ൾ ആ​ദ​ര​വ​റി​യി​ച്ചു. ഇ​ട​വ​കാ​തി​ർ​ത്തി​യി​ലെ വി​വി​ധ സ​ന്യാ​സ-​സ​ന്യാ​സി​നീ സ​ഭാം​ഗ​ങ്ങ​ളും ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തിനി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​കരും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.