കർദിനാൾ മാർ ആലഞ്ചേരി ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങി

Spread the love

സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങി. സഭാകൂട്ടായ്മയുടെ അനുഭവവും കു​റ​വി​ല​ങ്ങാ​ട് സീ​റോ മ​ല​ബാ​ർ​സ​ഭ​യ്ക്കു സ​മ്മാ​നി​ക്കു​ന്ന​ ത​റ​വാ​ട​നു​ഭ​വവും അനുഭവിച്ചറിഞ്ഞാണ് കർദിനാൾ മടങ്ങിയത്.

ഇന്നലെ രാവിലെ കർദിനാൾ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം നൽകി. പാ​​ര​​മ്പ​​ര്യ​​വും വി​​ശ്വാ​​സ​​വും നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന ഇ​​ട​​വ​​ക​​യാ​​ണു കു​​റ​​വി​​ല​​ങ്ങാ​​ടെ​​ന്ന് ക​​ർ​ദി​​നാ​​ൾ സ​​ന്ദേ​​ശത്തിൽ പ​​റ​​ഞ്ഞു.

ഔദ്യോഗിക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ സ​​ഭാ​​പി​​താ​​വ് ഇന്നലെ സം​​ഘ​​ട​​നാ​​പ്ര​​തി​​നി​​ധി​​ക​​ളെ നേ​​രി​​ൽ​​ക​​ണ്ട് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി. കു​​റ​​വി​​ല​​ങ്ങാ​​ട്, കു​​ര്യ​​നാ​​ട്, ന​​സ്ര​​ത്ത്ഹി​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ക​​രു​​ടെ സം​​ഗ​​മ​​ത്തി​​ലും കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ലും പ​​ങ്കെ​​ടു​​ത്താ​​ണ് ക​​ർ​ദി​​നാ​​ൾ ര​​ണ്ടു​​ദി​​വ​​സ​​ത്തെ ഔദ്യോഗിക സ​​ന്ദ​​ർ​​ശ​​നം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത്.

ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ എ​​ഡി​​റ്റ് ചെ​​യ്ത കു​​റ​​വി​​ല​​ങ്ങാ​​ടും മ​​രി​​യ ദ​​ർ​​ശ​​ന​​ങ്ങ​​ളും എ​​ന്ന പു​​സ്ക​​വും കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഡോ​​ക്യു​​മെ​​ന്‍റും മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് പ്ര​​കാ​​ശ​​നം ചെ​​യ്തു.