അ​തീ​വ ജാ​ഗ്ര​താനി​ർ​ദേ​ശം ന​ൽ​കി പാ​ലാ രൂ​പ​ത

Spread the love

കൊ​റോ​ണ വൈ​റ​സ് സാ​മൂ​ഹ്യ​വ്യാ​പ​ന ഘ​ട്ട​ത്തി​ലേ​ക്കു പ്രവേ​ശി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​ദേ​ശി​ച്ചു.
ആ​ളു​ക​ൾ ഒ​ത്തു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളും പൊ​തു​പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്ക​ണം. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ൽ പ​തി​വു​സ​മ​യ​ത്ത് വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വി​ശ്വാ​സി​ക​ൾ ആ ​സ​മ​യ​ത്ത് ഭ​വ​ന​ങ്ങ​ളി​ലി​രു​ന്ന് ആ​ത്മീ​യ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കു​ചേ​രേ​ണ്ടതാ​ണ്. ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ഓ​രോ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​രു​പ​തി​നോ​ട​ടു​ത്ത് പ​രി​മി​ത​പ്പെ​ടു​ത്ത​ണം. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ചി​രു​ന്ന് ഓ​ണ്‍​ലൈ​നാ​യി (ശനി​യാ​ഴ്ച മു​ത​ൽ 31 മാ​ർ​ച്ച് വ​രെ) വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി രൂ​പ​ത​യി​ൽ ചെ​യ്തു വ​രു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​പ്ര​കാ​ര​മാ​ണ്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30, 6.30, വൈ​കു​ന്നേ​രം 5.00, ഞാ​യ​റാ​ഴ്ച – രാ​വി​ലെ 5.30, 7.00, 9.00, 11.00, വൈ​കു​ന്നേ​രം 4.30 (Palai Roopatha Official – YouTube Channel & Palai Diocese – Face Book Page).
യാ​മ​പ്രാ​ർ​ഥ​ന​ക​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചി​രു​ന്നു ചൊ​ല്ലു​വാ​ൻ ശ്ര​ദ്ധി​ക്ക​ണം. വ്യ​ക്തി​ക​ളാ​യി വ​ന്നു പ്രാ​ർ​ഥി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ആ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി ദേ​വാ​ല​യ​ങ്ങ​ൾ പ​തി​വു​പോ​ലെ തു​റ​ന്നി​ടും. മൃ​ത​സം​സ്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം തൊ​ട്ട​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്ത​ണം. പ​തി​ന​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന​വ​രും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​രും ഭ​വ​ന​ങ്ങ​ളി​ൽ ത​ന്നെ​യി​രി​ക്ക​ണം. രൂപ​ത കാ​ര്യാ​ല​യ​ത്തി​ലും ഷാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ ഓ​ഫീ​സു​ക​ളി​ലും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ത്രം എ​ത്താം. ഈ ​താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ മാ​ർ​ച്ച് 31 വ​രെ​യാ​യി​രി​ക്കും.