നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ ഇനി കുറവിലങ്ങാട് മുത്തിയമ്മയും

Spread the love

നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ ഇനി കുറവിലങ്ങാട് മുത്തിയമ്മയും

https://youtu.be/m6I1OKbkXF0

കുറവിലങ്ങാട്: ദൈവമാതാവ് മംഗളവാര്‍ത്ത സ്വീകരിച്ച മണ്ണില്‍ അനുഗ്രഹം ചൊരിഞ്ഞ് ഇനി മുതല്‍ കുറവിലങ്ങാട് മുത്തിയമ്മയും. മാതാവിന്റെ ജനനത്തിരുനാളില്‍ ഭാരതസഭയ്ക്കാകെ അഭിമാനം സമ്മാനിച്ച് ഇന്നലെ ഇന്ത്യന്‍ സമയം രണ്ടിന് മുത്തിയമ്മയുടെ മൊസൈക്ക് ചിത്രം മംഗളവാര്‍ത്ത ബസിലിക്കയുടെ ചത്വരത്തില്‍ സ്ഥാനം പിടിച്ചു. മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മങ്ങളും പ്രതിഷ്ഠയ്ക്കു മുന്പായി നടന്നു.
മുത്തുക്കുടകളും കൊടികളും കൈകളിലേന്തി പ്രദക്ഷിണമായി മുത്തിയമ്മയുടെ ചിത്രം ചത്വരത്തിലേക്കു സംവഹിച്ചു. സ്വര്‍ഗാരോപിതയായ മാതാവ് ലോകത്തിലാദ്യം പ്രത്യക്ഷപ്പെട്ടതു കുറവിലങ്ങാടും അമ്മയുടെ സ്വന്തംനാട് നസ്രത്തുമാണെന്നു സന്ദേശത്തില്‍ ഇസ്രായേല്‍ ലാറ്റിന്‍ പാത്രീയാര്‍ക്കല്‍ വികാരി റവ.ഡോ. ഹന്ന കില്‍ഡാനി സന്ദേശത്തില്‍ പറഞ്ഞു.
ഒന്നാം നൂറ്റാണ്ടില്‍ പ്രത്യക്ഷപ്പെട്ട മാതാവിന്റെ ചിത്രം കേരളത്തില്‍നിന്ന് നസ്രത്തില്‍ സ്ഥാപിക്കാനാകുന്നതു ചരിത്രനിമിഷമാണെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജീവ് സിംഗ്‌ള സന്ദേശത്തില്‍ വ്യക്തമാക്കി. ഇസ്രയേലിലെ അപ്പസ്‌തോലിക് ഡെലഗേറ്റ് മോണ്‍. ജോര്‍ജ് പനംതുണ്ടില്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.