കു​റ​വി​ല​ങ്ങാ​ടും ജ​റു​സ​ലേ​മും മ​രി​യ​ൻ പാ​ര​ന്പ​ര്യം വെ​ളി​വാ​ക്കു​ന്നു: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

Spread the love

കു​റ​വി​ല​ങ്ങാ​ടും ജ​റു​സ​ലേ​മും മ​രി​യ​ൻ പാ​ര​ന്പ​ര്യം വെ​ളി​വാ​ക്കു​ന്നു: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ടും ജ​റു​സ​ലേ​മും മ​രി​യ​ൻ പാ​ര​ന്പ​ര്യ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​താ​യി പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു പിതാവ്.
ന​സ്ര​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ ചി​ത്രം പ്ര​തി​ഷ്ഠി​ക്കാ​നാ​യ​ത് കു​റ​വി​ല​ങ്ങാ​ട് ജ​റു​സ​ലേം പാ​ര​ന്പ​ര്യ​ത്തോ​ട് ചേ​ർ​ത്ത് ന​ട​ത്തു​ന്ന സം​ഭാ​ഷ​ണ​മാ​ണ്. ജ​റു​സ​ലേം ക​ഴി​ഞ്ഞാ​ൽ മാ​താ​വി​നെ​ക്കു​റി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ക്കു​ക​ളും എ​ഴു​ത്തും ഉ​ണ്ടാ​യി​ട്ടു​ള്ള​ത് കു​റ​വി​ല​ങ്ങാ​ടാ​ണ്. കു​റ​വി​ല​ങ്ങാ​ടി​ന്‍റേ​ത് സം​ശു​ദ്ധ​മാ​യ മ​രി​യ​ൻ സം​സ്കാ​ര​മാ​ണ്. മ​രി​യ​ൻ ആ​ധ്യാ​ത്മി​ക പാ​ര​ന്പ​ര്യ​മാ​ണ് കു​റ​വി​ലാ​ടും ജ​റു​സ​ലേ​മി​ലും കാ​ണാ​നാ​കു​ന്ന​ത്. ദൈ​വ​മാ​താ​വ് ഒ​രേ​സ​മ​യും വ​ഴി​യും വ​ഴി​കാ​ട്ടി​യു​മാ​ണ്. ക്രി​സ്തു​വി​ന്‍റെ ജ​ന​നം ക്രി​സ്മ​സാ​യ​തു​പോ​ലെ സെ​പ്റ്റം​ബ​ർ എ​ട്ട് മ​രി​യ​മാ​സമാ​ണ് – മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ, ഫാ. ​തോ​മ​സ് ത​യ്യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.