ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ കുറവിലങ്ങാട് ഇടവകയില്‍ ആത്മീയ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡിസംബർ ഒന്നായ നാളെ ആരംഭിക്കുന്ന ഇരുപത്തഞ്ചു നോമ്പിന്റെ മുഴുവന്‍ ദിനങ്ങളിലും പ്രത്യേക ഒരുക്കങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇടവക ദേവാലയത്തില്‍ കൂടുതല്‍ വിശുദ്ധ കുര്ബാനകളര്പ്പിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഇപ്പോൾ നിലവിലുള്ള സമയക്രമത്തിൽ വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ വളരെ ചുരുക്കം ആളുകൾക്കേ കഴിയൂ എന്നതിനാലാണ് കൂടുതല്‍ വിശുദ്ധ കുര്ബാനകളര്പ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടായിരിക്കും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയെന്ന് ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ അറിയിച്ചു
നോമ്പിന്റെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6.00ന് ജപമാലയും 6.30ന് വിശുദ്ധ കുര്‍ബാനയും പ്രത്യേകമായി നടക്കും. നോമ്പിലെ തിങ്കള്‍ മുതല്‍ വ്യാഴംവരെയുള്ള ദിവസങ്ങളില്‍ രാവിലെ 5.30, 6.30, 7.30, വൈകുന്നേരം 6.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും വൈകുന്നേരം 6.00ന് ജപമാലയും. വെള്ളിയാഴ്ചകളില്‍ രാവിലെ 5.30, 6.30, 7.30, വൈകുന്നേരം 4.30, 6.30 എന്നീസമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. 4.30 ന്റെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന. വൈകുന്നേരം 6.00ന് ജപമാല. ശനിയാഴ്ചകളില്‍ രാവിലെ 5.30, 6.30, 7.30, 8.30 വൈകുന്നേരം 5.00, 6.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. രാവിലെ 8.30, വൈകുന്നേരം 5.00 എന്നീ വിശുദ്ധ കുര്‍ബാനകള്‍ക്ക് ശേഷം കുറവിലങ്ങാട് മുത്തിയമ്മയുടെ നൊവേന. വൈകുന്നേരം 6.00ന് ജപമാല. ഞായറാഴ്ചകളില്‍ രാവിലെ 5.30, 7.00, 8.45, 11.00, വൈകുന്നേരം 4.30, 6.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.00ന് ജപമാല. മാസാദ്യവെള്ളിയാഴ്ച രാവിലെ 5.30, 6.30, 7.30, 9.30, 11.00, ഉച്ചകഴിഞ്ഞ് 2.45, 4.00, 6.30, 8.00 എന്നീസമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. രാവിലെ 9.30 നും വൈകുന്നേരം നാലിനുമുള്ള വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നൊവേന. വൈകുന്നേരം 6.00ന് ജപമാല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമായിരിക്കും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. മേല്‍വിലാസം രേഖപ്പെടുത്തൽ, തെര്‍മല്‍ സ്കാനിംഗ് അടക്കമുള്ള മുന്‍കരുതല്‍ നടത്തിയാണ് പ്രവേശനം നല്‍കുന്നത്. വൈദികരുടെയും യോഗപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
തിരുക്കർമ്മങ്ങളുടെ തത്സമയ ഓണ്‍ലൈന്‍ സംപ്രേഷണവും ക്രമീകരിച്ചിട്ടുണ്ട്.