വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 29 ന്

Spread the love
വി. അൽഫോൻസാമ്മയുടെ തിരുനാൾ നവംബർ 29-am തീയതി ഞായറാഴ്ച നമ്മുടെ ഇടവകയിൽ ആഘോഷിക്കുകയാണ്. വി. അൽഫോൻസാ സോണിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന്‌ വിശുദ്ധയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു. തിരുനാൾ ആഘോഷങ്ങളും മത്സരങ്ങളും covid 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും. മത്സരങ്ങൾ online വഴിയായിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.
ഞായറാഴ്ച 5.30 am ന് വിശുദ്ധ കുർബാന
ഞായറാഴ്ച 7:00 am ആഘോഷമായ തിരുന്നാൾ കുർബാന ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വൈകുന്നേരം 4:30 ന്നും പരിശുദ്ധ കുർബാന ഉണ്ടായിരിക്കും തിരുനാൾ തിരുകർമങ്ങളിൽ ഭക്തിപൂർവം പങ്കുകൊള്ളണമെന്ന് ഓർമിപ്പിക്കുന്നു.
തിരുനാളിനോട് അനുബന്ധിച്ച് ഓൺലൈനായി മൽസരങ്ങൾ നടത്തുന്നു
പ്രച്ഛന്നവേഷമത്സരം
നിബന്ധനകൾ
. പ്രായപരിധിയില്ല
. വി. അൽഫോൻസാമ്മ സ്വികരിച്ചിരുന്ന വേഷവിധന രീതികളാണ് ഉപയോഗിക്കേണ്ടത്.
. ഒരു മിനിറ്റ് സമയം
. വീഡിയോയിൽ യാതൊരു വിധ എഡിറ്റിങ്ങും അനുവദിക്കുന്നില്ല
.വീഡിയോ 8078392310 എന്ന നമ്പറിൽ അയക്കേണ്ടതാണ്
. തനിമ, പാരമ്പര്യം, പൗരാണികത്വം എന്നിവ പരിഗണിക്കുന്നതാണ്.
പ്രസംഗമത്സരം
പ്രസംഗ വിഷയം – അൽഫോൻസാമ്മ – സഹനങ്ങളിലൂടെ ദൈവത്തെ കണ്ടത്തിയവൾ
. വിഷയം
. 5 മിനിറ്റിൽ കൂടാൻ പാടില്ല
. പ്രായപരിധിയില്ല
. വിഷയത്തിന്റെ പ്രസക്തി,
(അധികാരികത, സ്പുടതാ തുടങ്ങിയവ പരിഗണിക്കും )
.വീഡിയോ 9656301992 എന്ന നമ്പറിൽ അയക്കേണ്ടതാണ്
അൽഫോൻസാ ക്വിസ്
.അൽഫോൻസാമ്മയുടെ ജീവചരിത്രത്തെ ആസ്‌പദമാക്കിഉള്ള ചോദ്യങ്ങളാണ് വരുന്നത്.
.ഒരു ഭവനത്തിൽ നിന്നും ഒരു പങ്കാളിത്തം.
മത്സരം ഗൂഗിൾ ഫോമിൽ ആയിരിക്കും.
. തീയതി 28/11/2020, 5:30 പിഎം.
മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഏവർക്കും സ്വാഗതം..