ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന് അടുത്ത ഞായറാഴ്ച്ച കൊടിയേറും. തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി പകലോമറ്റം തറവാട് പള്ളിയിൽ നടക്കുന്ന സഭൈക്യവാരാചരണത്തിന് ശനിയാഴ്ച സമാപനമാകും. ശനിയാഴ്ച അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തോടെയാണ് സമാപനം.
24ന് രാവിലെ 6.45ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന.
കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളോടെയാണ് തിരുകർമങ്ങളിലെ പങ്കാളിത്തം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തും ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് പേരുവിവരങ്ങൾ ബോധ്യപ്പെട്ട് ശരീരോഷ്മാവ് അളന്ന് തിട്ടപ്പെടുത്തിയുമാണ് പ്രവേശനം നൽകുന്നത്. കൈകഴുകുന്നതിനുള്ള വിപുമായ സൗകര്യവും വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസ് ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് തിരുകർമ്മങ്ങളിലേല്ലാം അവസരം നൽകുന്നത്<<<
25ന് (തിങ്കളാഴ്ച്ച) രാവിലെ 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും.
8.45-ന് ചെറിയപള്ളിയിൽ അഖണ്ഡ ജപമാല ആരംഭം,
വൈകുന്നേരം 5.00ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
8.00ന് ജൂബിലി കപ്പേളയിൽ പ്രദക്ഷിണ സംഗമം.
(പകലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽനിന്നുള്ള പ്രദക്ഷിണം പള്ളിയിൽനിന്നുള്ള പ്രദക്ഷിണവുമായി സംഗമിക്കും.) പ്രദക്ഷിണങ്ങളിലെ ഭക്തപങ്കാളിത്തം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും
പ്രധാന തിരുനാൾ ദിനമായ 26ന് (ചൊവാഴ്ച) രാവിലെ രാവിലെ 8.30ന് വികാരി ജനറൽ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ കുർബാനയർപ്പിക്കും. 10.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 1.00ന് പ്രസിദ്ധമായ കപ്പൽപ്രദക്ഷിണം.
തുടർന്ന് വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് തടത്തിൽ എന്നിവർ കുർബാനയർപ്പിക്കും.
27ന് (ബുധനാഴ്ച) രാവിലെ 10.30ന് സീറോ മലബാർ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തിരുനാൾ റാസയർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 6.00ന് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് തിരുക്കർമ്മങ്ങളിലെ ഭക്തജനപങ്കാളിത്തമെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അറിയിച്ചു.