രാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ: ആദരവുമായി കുറവിലങ്ങാട് ഇടവക

Spread the love

കു​റ​വി​ല​ങ്ങാ​ട് ഇടവികാതിർത്തിക്കുള്ളിൽ തെ​ര​ഞ്ഞ​ടു​പ്പ് രാ​ഷ്ട്രീ​യ​മെ​ല്ലാം മ​റ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ സം​ഗ​മി​ച്ചു. എ​ല്ലാ​വ​രു​ടെ​യും ചി​ന്ത​യി​ല്‍ നി​റ​ഞ്ഞ​തും വാ​ക്കു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന​തും വി​ക​സ​ന​വും സ​ഹ​ക​ര​ണ​വും മാത്രം. ഇ​ട​വ​കാ​തി​ര്‍​ത്തി​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​ണു മു​ന്ന​ണി​ക​ളും പാ​ര്‍​ട്ടി​ബ​ന്ധ​ങ്ങൾ മ​റി​ക​ട​ന്ന് സം​ഗ​മി​ച്ച​ത്. സം​ഗ​മ​ത്തി​ലെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ഇ​ട​വ​ക ആ​ദ​ര​വ് അ​റി​യി​ച്ചു.

കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ള്‍, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കു​റ​വി​ല​ങ്ങാ​ട്, മോ​നി​പ്പ​ള്ളി, കാ​ണ​ക്കാ​രി, ന​മ്പ്യാ​കു​ളം, വെ​മ്പ​ള്ളി, ക​ട​പ്ലാ​മ​റ്റം ഡി​വി​ഷ​നു​ക​ള്‍ കു​റ​വി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മ​ര​ങ്ങാ​ട്ടു​പി​ള്ളി​ ഗ്രാ​മ​പ​ഞ്ചാ​യത്തി​ലെ 5 വാ​ര്‍​ഡു​ക​ള്‍, ക​ട​പ്ലാ​മറ്റം ഗ്രാ​മ​പ​ഞ്ചാ​യത്തി​ലെ 3 വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വയിലെ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​കാ​തി​ര്‍​ത്തി​യി​ലു​ള്ള​ 29 ജ​ന​പ്ര​തി​നി​ധി​ൾ അവർ എല്ലാവരും ആ​ദ​ര​വ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ.​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ്മ​ല ജി​മ്മി, കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​​ത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.​സി. കു​ര്യ​ന്‍, സീ​നിയ​ര്‍ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ പോ​ള്‍ ചേ​ല​യ്ക്കാ​പ്പ​ള്ളി​ല്‍, കെ.​യു. ജോ​ണ്‍ കൂ​റ്റാ​ര​പ്പി​ള്ളി​ല്‍, കു​ര്യാ​ച്ച​ന്‍ പ​ര​ണ​കാ​ലാ, സി​റി​യ​ക് ത​ല​ച്ചി​റ, കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ലീ​ഡ​ര്‍ ഷാ​ജി മ​ങ്കു​ഴി​ക്ക​രി, സോ​ണ്‍ ലീ​ഡ​ര്‍​മാ​രാ​യ പ്ര​ഫ. ടി.​ടി. ദേ​വ​സ്യ, ഷി​ബു തെ​ക്കും​പു​റം, ബി​ബി​ന്‍ വെ​ട്ടി​യാ​നി​യി​ല്‍, ബി​ജു താ​ന്നി​യ്ക്ക​ത​റ​പ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.