കുറവിലങ്ങാട് ഇടവകയിൽ മൂന്നുനോമ്പ് തിരുനാൾ: ഇടവകയിൽ പ്രാർത്ഥനാ ദിനാചരണം

Spread the love
ആഗോള മ​​രി​​യ​​ൻ തീർത്ഥാടന കേ​​ന്ദ്ര​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം തീർത്ഥാടന ദേവാലയത്തിലെ പ്ര​​സി​​ദ്ധ​​മാ​​യ മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​ന് അടുത്ത ഞായറാഴ്ച്ച ​​കൊ​​ടി​​യേ​​റും. തി​​രു​​നാ​​ളി​​നു​​ള്ള ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ​​ക​​ലോ​​മ​​റ്റം ത​​റ​​വാ​​ട് പ​​ള്ളി​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​ഭൈ​​ക്യ​​വാ​​രാ​​ച​​ര​​ണ​​ത്തി​​ന് ശ​​നി​​യാ​​ഴ്ച സ​​മാ​​പ​​ന​​മാ​​കും. ശ​​നി​​യാ​​ഴ്ച അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ന്മാ​​രു​​ടെ ശ്രാ​​ദ്ധ​​ത്തോ​​ടെ​​യാ​​ണ് സ​​മാ​​പ​​നം.
24ന് ​​രാ​​വി​​ലെ 6.45ന് ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളോടെയാണ് തിരുകർമങ്ങളിലെ പങ്കാളിത്തം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തും ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് പേരുവിവരങ്ങൾ ബോധ്യപ്പെട്ട് ശരീരോഷ്മാവ് അളന്ന് തിട്ടപ്പെടുത്തിയുമാണ് പ്രവേശനം നൽകുന്നത്. കൈകഴുകുന്നതിനുള്ള വിപുമായ സൗകര്യവും വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസ് ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് തിരുകർമ്മങ്ങളിലേല്ലാം അവസരം നൽകുന്നത്<<<
25ന് (തിങ്കളാഴ്ച്ച) ​​രാ​​വി​​ലെ 8.30ന് ​​വി​​ശു​​ദ്ധ കു​​രി​​ശി​​ന്റെ തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​ന് പ്ര​​തി​​ഷ്ഠി​​ക്കും.
8.45-ന് ചെറിയപള്ളിയിൽ അഖണ്ഡ ജപമാല ആരംഭം,
വൈകുന്നേരം 5.00ന് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.
8.00ന് ജൂബിലി കപ്പേളയിൽ പ്രദക്ഷിണ സംഗമം.
(പകലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽനിന്നുള്ള പ്രദക്ഷിണം പള്ളിയിൽനിന്നുള്ള പ്രദക്ഷിണവുമായി സംഗമിക്കും.) പ്രദക്ഷിണങ്ങളിലെ ഭക്തപങ്കാളിത്തം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും
പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 26ന് (ചൊവാഴ്ച) ​​രാ​​വി​​ലെ രാവിലെ 8.30ന് വികാരി ജനറൽ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ കുർബാനയർപ്പിക്കും. 10.30ന് ​​പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 1.00ന് പ്ര​​സി​​ദ്ധ​​മാ​​യ ക​​പ്പ​​ൽ​​പ്ര​​ദ​​ക്ഷി​​ണം.
തുടർന്ന് വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് തടത്തിൽ എന്നിവർ കുർബാനയർപ്പിക്കും.
27ന് (ബുധനാഴ്ച) ​​രാ​​വി​​ലെ 10.30ന് ​​സീ​​റോ മ​​ല​​ബാ​​ർ കൂ​​രി​​യ മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ തി​​രു​​നാ​​ൾ റാ​​സ​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കു​​ന്നേ​​രം 6.00​​ന് ജൂബിലി കപ്പേളയിലേക്ക് പ്ര​​ദ​​ക്ഷി​​ണം.
കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പൂ​​ർ​​ണ്ണ​​മാ​​യി പാ​​ലി​​ച്ചാ​​ണ് തി​​രു​​ക്ക​​ർ​​മ്മ​​ങ്ങ​​ളി​​ലെ ഭ​​ക്ത​​ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​മെ​​ന്ന് ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ അ​​റി​​യി​​ച്ചു.