കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ – തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നിന് വെർച്വൽ ക്യൂ സൗകര്യം ഏർപ്പെടുത്തി. ഇതുവരെ ഗൂഗിൾ ഫോം സൗകര്യത്തിലായിരുന്നു വിവരശേഖരണം നടത്തിയിരുന്നത്. വെർച്വൽ ബുക്കിങ്ങിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് കുറവിലങ്ങാട് ചർച്ച് എന്ന പേരിലുള്ള ആപ്ലിക്കേഷൽ ഡൗണ്ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഓരോ ദിവസവുമുള്ള വിശുദ്ധ കുർബാനകളുടെ സമയവും എത്രപേർക്ക് ഇനി പങ്കെടുക്കാൻ അവസരമുണ്ടെന്നതും മനസിലാക്കി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. പേരും വീട്ടുപേരും ഫോണ്നമ്പറും നൽകിയാൽ മതിയാകും. ഇങ്ങനെ ബുക്ക് ചെയ്തവർ ദേവാലയത്തിൽ എത്തുമ്പോൾ വിവരം ശേഖരിച്ച് തെർമൽ സ്കാനിംഗ് നടത്തി പ്രവേശനം നൽകുകയാണ് ചെയ്യുന്നത്.
ഇടവകയുടെ സോഷ്യൽ മീഡിയവിഭാഗത്തിന് നേതൃത്വം നൽകുന്ന മർത്ത്മറിയം മീഡിയ മിനിസ്ട്രീസാണ് ആപ്ലിക്കേഷൻ ക്രമീകരിച്ച് ഭക്തജനപങ്കാളിത്തത്തിന് പുതിയ അവസരം നൽകിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സഹവികാരിമാരും സോൺ ഡയറക്ടർമാരുമായ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. ജോസഫ് അമ്പാട്ട്, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ഇവരുടെ മൊബൈൽ ഫോൺ നമ്പറുകൾ ആപ്ലിക്കേഷനിൽ ലഭ്യമാണ് / താഴെ തന്നിട്ടുണ്ട്.
തിരുനാളുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് തിരുക്കർമങ്ങളിലെ ഭക്തജനപങ്കാളിത്തമെന്ന് ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു.
പള്ളിയകത്തുള്ള തിരുക്കർമ്മങ്ങളിൽ സർക്കാർ നിർദേശങ്ങൾക്ക് വിധേയമായി 100 പേർക്കാണ് ഒരുസമയം അവസരം നൽകുന്നത്.


വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള വിവരശേഖരണം കുറവിലങ്ങാട് പള്ളിയുടെ ‘മൊബൈൽ ആപ്പ്’ വഴിയാണ്.
മൂന്നുനോമ്പ് ദിവസങ്ങളിലെ തിരക്കും Google Form പരിമിതികളും പരിഗണിച്ചാണ് Mobile App ക്രമിച്ചിരിക്കുന്നത്.



1. Google Playstore ൽ നിന്ന് ‘Kuravilangad Church’ search ചെയ്തു App download ചെയ്യുക._
App Download Link

2. App തുറന്ന് ‘V Queue’ option തിരഞ്ഞെടുക്കുക._
3. വിശുദ്ധ കുർബാന സമയം select ചെയ്തു നിങ്ങളുടെ പേര്, വീട്ടുപേര്, മൊബൈൽ നമ്പർ, ഇടവക എന്നിവ type ചെയ്തു Submit ബട്ടൺ ക്ലിക്ക് ചെയ്യുക._
4. രജിസ്ട്രേഷൻ പൂർത്തിയാക്കി നിങ്ങളുടെ രജിസ്റ്റർ നമ്പർ ലഭിക്കുന്നു._
*Mobile App ൽ ലഭ്യമായ മറ്റു സേവനങ്ങൾ* 










പ്രദക്ഷിണങ്ങളിൽ 200 പേരുടെ പങ്കാളിത്തമാണ് കോവിസ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരുക്കുക. തിരുസ്വരൂപങ്ങളും മുത്തുക്കുടകളും സംവഹിക്കുന്നവരും കാർമികരും മാത്രമാകും പ്രദക്ഷിണത്തിൽ അണിചേരുക.
കുര്യനാട്, കോഴാ, പകലോമറ്റം, തോട്ടുവ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണത്തിൽ 50 പേർ വീതമാകും പങ്കെടുക്കുക. വാദ്യമേളക്കാരടക്കമുള്ള എണ്ണമാണ് ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. പള്ളിയിൽ നിന്ന് തിങ്കളാഴ്ച നടത്തുന്ന പ്രദക്ഷിണത്തിലും 50 പേർക്കാവും പങ്കാളിത്തം. ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രദക്ഷിണത്തിൽ തിരുസ്വരൂപങ്ങളും മുത്തുക്കുടകളും സംവഹിക്കുന്ന 200 പേർക്ക് അവസരം ലഭിക്കും.
കടപ്പൂർ നിവാസികളുടെ നേതൃത്വത്തിൽ നടക്കുന്ന കപ്പൽപ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമാണ് പങ്കാളിത്തം നൽകുന്നത്. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെയെല്ലാം പേരുവിവരം രേഖപ്പെടുത്തിയാകും അവസരം നൽകുന്നത്.
കുറവിലങ്ങാട് ഇടവകയിലെ മൂന്നുനോമ്പ് തിരുനാളിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി പ്രത്യേക പ്രാർത്ഥനാ ദിനാചരണം നടത്തും. ഇന്നും നാളെയും ഞായറാഴ്ചയുമാണ് ഇടവകയിലെ മുഴുവൻ കുടുംബങ്ങളും പങ്കാളികളാകുന്ന പ്രാർഥനാദിനാചരണം. തിരുനാളിന് കൊടിയേറുന്ന 24 ന് അരലക്ഷം ജപമാലകൾ ചൊല്ലി സമർപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് പ്രാർത്ഥനാ ദിനാചരണം ക്രമീകരിച്ചിരിക്കുന്നത്.