മൂന്നു നോമ്പ് തിരുനാളിന് ഇന്ന് കൊടിയിറങ്ങും

Spread the love
ഭ​​ക്തി​​യു​​ടെ​​യും വി​​ശ്വാ​​സ​​ത്തി​​ന്റെ​​യും അ​​നു​​ഭ​​വം സ​​മ്മാ​​നി​​ച്ച് ഇന്നലെ കുറവിലങ്ങാട് പള്ളിയിൽ ക​​പ്പ​​ലോ​​ട്ടം നടന്നു. കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത് മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ൽ മൂ​​ന്ന്നോ​​മ്പ് തി​​രു​​നാ​​ളി​​ന്റെ രണ്ടാംദിനമായിരുന്ന ഇന്നലെയായിരുന്നു ചരിത്രപ്ര​​സി​​ദ്ധ​​മാ​​യ ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം. ആർച്ച് പ്രീസ്റ്റിന്റെ അനുമതി ലഭിച്ചതോടെ പള്ളിയുടെ ആനവാതിലിലൂടെ കപ്പൽ പള്ളിമുറ്റത്തെത്തി കൊടികൾ ഉയർത്തിക്കെട്ടി. മൂന്നു തവണ പള്ളിനട ഓടിക്കയറി പ്രദക്ഷിണത്തിനു തുടക്കം കുറിച്ചു. തുടർന്ന് ക​​പ്പ​​ൽ ചെറിയ പള്ളിയുടെ നടയിലെത്തി മൂന്നു തവണ നട ഓടിക്കയറി കുരിശിൻ മേൽ ചുംബനം. വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുസ്വരൂപത്തെ കൂടെ ചേർത്ത് വർണാഭമായ പ്രദക്ഷിണമായി വീണ്ടും വലിയ പള്ളിയുടെ മുറ്റത്തേക്ക്. ഒരിക്കൽ കൂടി മുത്തിയമ്മയെ വന്ദിച്ച് കപ്പൽ കടപ്പൂർ ദേശത്തിന്റെ കൈക്കരുത്തിൽ മൂന്നു വട്ടം മുന്നോട്ടും പിന്നോട്ടും നീങ്ങി. പള്ളിമുറ്റത്ത് ആടിയുലഞ്ഞ് സഞ്ചരിച്ച് പടികളിലൂടെ കുരിശിൻ തൊട്ടിയിലേക്ക് ഇറങ്ങി. തളിർ വെറ്റിലയും നാണയത്തുട്ടുകളും വിശ്വാസികൾ കപ്പലിലേയ്ക്ക് കാഴ്ചയായി സമർപ്പിച്ചു.
പള്ളിമണിമാളികയിലെ ഏഷ്യയിലെ ഏറ്റവും വലിയ മൂന്ന് മണികൾ പ്ര​​ദ​​ക്ഷി​​ണം സമയം മുഴുവൻ നാദം മുഴക്കി. കപ്പൽ ആടിയുലഞ്ഞു. പരിമിതമായ ഭക്തജനസാന്നിധ്യത്തിൽ തിരമാലകൾ കണക്കെ കപ്പൽ ഓടിയടുക്കുകയും അകലുകയും ചെയ്തു. ആനയും അമ്പാരിയും താളമേളങ്ങളും പൊൻ, വെള്ളി കുരിശുകളും മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരവും തിരിക്കാലുകളും ഉത്സവച്ഛായ തീർത്തു… അനുഗ്രഹവുമായി വിശുദ്ധരുടെ തിരുശേഷിപ്പുകളും തിരുസ്വരൂപങ്ങളും… കുരിശിൻതൊട്ടിയിൽവെച്ച് ആടിയുലഞ്ഞ കപ്പലിൽനിന്ന് യോനാ പ്രവാചകന്റെ പ്രതിരൂപം എടുത്തുമാറ്റി. തുടർന്നുള്ള കപ്പലിന്റെ യാത്ര ശാന്തമായ യാത്രയായിരുന്നു…
പാ​​ര​​മ്പ​​ര്യ​​പു​​ണ്യ​​ങ്ങ​​ളി​​ൽ തി​​ള​​ങ്ങി ഭ​​ക്തി​​യു​​ടെ​​യും വി​​ശ്വാ​​സ​​ത്തി​​ന്റെ​​യും അ​​നു​​ഭ​​വം അ​​നേ​​കാ​​യി​​ര​​ങ്ങ​​ളി​​ലേ​​ക്ക് സ​​മ്മാ​​നി​​ച്ച് കരുത്തിന്റെ പ്രതീകമായ കടപ്പൂർ ദേശത്തിന്റെ കരങ്ങളിൽ ഒരേ താളത്തിലും വേഗത്തിലും കപ്പൽ ഉയർന്നു താഴ്ന്നപ്പോൾ ഓരോ വിശ്വാസിയും കടൽയാത്രയുടെ അനുഭവം അറിയുകയായിരുന്നു. കുരിശിൻ തൊട്ടിയിൽ കപ്പൽ ആടിയുലഞ്ഞു അങ്ങോട്ടും ഇങ്ങോട്ടുമുള്ള സഞ്ചാരം. ഒടുവിൽ കപ്പലിൽ നിന്ന് യോനാ പ്രവാചകനെ എടുമാറ്റിയതോടെ എല്ലാം ശാന്തമായി. യോനാ പ്രവാചകന്റെ കടൽ ക്ഷോഭത്തിലൂടെയുള്ള നിനവേ യാത്രയെ അനുസ്മരിയ്ക്കുന്നതാണ് കപ്പൽ പ്രദക്ഷിണം.
ക​​പ്പ​​ൽ സം​​വ​​ഹി​​ക്കു​​ന്ന ക​​ട​​പ്പൂ​​ർ നി​​വാ​​സി​​ക​​ൾ മു​​ത്തി​​യ​​മ്മ​​യ്ക്ക് മു​​ൻ​​പി​​ൽ വെ​​ച്ചൂ​​ട്ട് ന​​ട​​ത്തി​​യാ​​ണ് മ​​ട​​ങ്ങു​​ക. ക​​പ്പ​​ലി​​ന്റെ ഓ​​ട്ടു​​കു​​രി​​ശ് ചും​​ബ​​ന​​വും പ​​ള്ളി​​ന​​ട​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ടി​​ക്ക​​യ​​റ്റ​​വും കു​​രി​​ശി​​ൽ ത​​ല​​ചാ​​യ്ച്ചു​​ള്ള വി​​ശ്ര​​മ​​വും യോ​​നാ​​യെ ക​​ട​​ലി​​ലേ​​ക്ക് വ​​ലി​​ച്ചെ​​റി​​യു​​ന്ന​​തു​​മൊ​​ക്കെ മുടക്കങ്ങളില്ലാതെ നടന്നു… പ്രദക്ഷിണത്തിന് എത്തിച്ചേർന്ന വിശ്വാസികളെ ആ​​ത്മീ​​യ​​ നിറവിലെത്തിച്ചു…
ക​​ട​​പ്പൂ​​ർ നി​​വാ​​സി​​ക​​ൾ ക​​പ്പ​​ൽ സം​​വ​​ഹി​​ക്കുമ്പോ​​ൾ കാ​​ളി​​കാ​​വ് ക​​ര​​ക്കാ​​ർ തി​​രു​​സ്വ​​രൂ​​പം സം​​വ​​ഹി​​ക്കു​​ന്നു. മു​​ത്തു​​ക്കു​​ട​​ക​​ളെ​​ടു​​ക്കാ​​ൻ മു​​ട്ടു​​ചി​​റ ക​​ണി​​വേ​​ലി​​ൽ കു​​ടും​​ബ​​ക്കാ​​ർ പ​​തി​​വ് തെ​​റ്റി​​ക്കാ​​തെ​​യെ​​ത്തു​​ന്നു. തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ അ​​തി​​രാ​​വി​​ലെ അ​​ണി​​യി​​ച്ചൊ​​രു​​ക്കു​​ന്ന​​തും കാ​​ളി​​കാ​​വ് ക​​ര​​ക്കാ​​രാ​​ണ്. പ്ര​​ത്യേ​​ക അ​​വ​​കാ​​ശ​​ങ്ങ​​ൾ നി​​റ​​വേ​​റ്റു​​ന്ന​​വ​​ർ​​ക്കാ​​യി ഇ​​ട​​വ​​ക​​യു​​ടെ അ​​ണു​​വി​​ട തെ​​റ്റാ​​ത്ത പി​​ന്തു​​ണ​​യും ഉ​​റ​​പ്പാ​​ക്കു​​ന്നു​​ണ്ട്. നെ​​റ്റി​​പ്പ​​ട്ടം കെട്ടി തി​​ടമ്പേ​​റ്റി​​യെ​​ത്തു​​ന്ന ഗ​​ജ​​വീ​​ര​​ന്റെ അ​​ക​​മ്പ​​ടി​​യും മു​​ത്തു​​ക്കു​​ട​​ക​​ളും കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ളും ക​​പ്പ​​ൽ​​പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് കൂ​​ടു​​ത​​ൽ ശോ​​ഭ പ​​ക​​രു​​ന്നു.
ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് മു​​മ്പാ​​യി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.