മൂന്നു നോമ്പ് തിരുനാളിന് സമാപനമായി

Spread the love
കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ മൂന്നു ദിനങ്ങൾ നീണ്ടുനിന്ന മൂ​ന്ന്നോ​മ്പ് തി​രു​നാ​ളി​ന് പരിസമാപ്തിയായി. ആയി​ര​ങ്ങ​ൾ​ക്ക് ആ​ത്മീ​യ​നുഭൂതി സ​മ്മാ​നി​ച്ചാ​ണ് മൂ​ന്ന്നോ​മ്പ് തി​രു​നാൾ സ​മാ​പി​ച്ച​ത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്, മൂ​ന്നു​ദി​നം നീ​ണ്ട തി​രു​നാ​ൾ ദിനങ്ങളിൽ ഈ വർഷം ദേവാലയത്തിലെത്തിയ പരിമിതമായ ഭക്തജനങ്ങൾക്ക് മാത്രമാണ് തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കാനായത്. സമാധാനപൂർണ്ണമായ ഒരു മൂന്നുനോമ്പ് തിരുന്നാളിനായി ഒരുവർഷം നീളുന്ന കാത്തിരിപ്പിലാണ് ഇടവസമൂഹം.
മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തി​രു​നാ​ളി​നെ​ത്തി​യ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്റെ സാ​ന്നി​ധ്യംകോവിഡ് മാനദണ്ഡപ്രകാരമായിരുന്നു. അതുകൊണ്ടുതന്നെ തീർത്ഥാടകരുടെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു.
തിരുന്നാളിന്റെ സമാപനദിനത്തിൽ സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തിരുനാൾ റാസ അർപ്പിച്ചു സ​ന്ദേ​ശം നൽകി.
നാളെ (28-1-2021 വ്യാഴം) ഇടവകയിലെ മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും. രാവിലെ 5.30നും 6.30നും വിശുദ്ധകുർബാന, 7.30 ന് ആഘോഷമായ പരിശുദ്ധ കുർബാന, പുനഃരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാർത്ഥനകൾ.