കുറവിലങ്ങാട് പള്ളിയിൽ നാളെ മുതൽ വിശുദ്ധ വാരാചരണം

Spread the love
കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യത്തിൽ നാളെ (2021 മാർച്ച് 28 ഞായർ) ഓശാനത്തിരുന്നാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമാകും.
രാവിലെ 5.30, 7.00, 8.45, 11.00 ഉച്ചകഴിഞ്ഞ് 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന.
രാവിലെ 7.00 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം ഓശാന തിരുകർമ്മങ്ങൾ.
വൈകിട്ട് 6.30ന് ജപമാല, തുടർന്ന് വിശുദ്ധ കുർബാന
✝️2021 മാർച്ച് 29, 30, 31 തീയതികളിൽ (തിങ്കൾ, ചൊവ്വാ, ബുധൻ) കോട്ടയം പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ, റവ. ഡോ. ജോസഫ് കടുപ്പിൽ നയിക്കുന്ന വാർഷിക ധ്യാനം. വൈകുന്നേരം 05.30 ന് പരിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നു.
രാവിലെ 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന
ഉച്ചകഴിഞ്ഞ് 5.30 ന് വിശുദ്ധ കുർബാന, തുടർന്ന് ധ്യാനം.
✝️2021 ഏപ്രിൽ 1 ന് (പെസഹാ വ്യാഴം) രാവിലെ 7.00ന് സമൂഹ ബലി, തുടർന്ന് കാൽകഴുകൽ ശുശ്രൂഷ.
രാവിലെ 5.30, 9.30, 11.00 വൈകുന്നേരം 5.00 എന്നീ സമയങ്ങളിലും വിശുദ്ധ കുർബാന.
വൈകുന്നേരം 5.00 മണിയുടെ വിശുദ്ധകുർബാനക്കുശേഷം 7.00 മണിവരെ പൊതുആരാധന.
✝️2021 ഏപ്രിൽ 2 ന് ദുഃഖവെള്ളി ആചരണം
രാവിലെ 6.30 ന് തിരുക്കർമ്മങ്ങൾ
✝️2021 ഏപ്രിൽ 3 ന് വലിയശനി ആചരണം
രാവിലെ 6.30 ന് തിരുക്കർമ്മങ്ങൾ: വിശുദ്ധ കുർബാന, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്.
✝️2021 ഏപ്രിൽ 4 ന് ഉയിർപ്പ് ഞായർ തിരുക്കർമ്മങ്ങൾ:
വെളുപ്പിന് 3.00 ന് ഉയിർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾ, വിശുദ്ധ കുർബാന.
രാവിലെ 5.30, 7.00, 8.45, 10.00, 11 .30 ഉച്ചകഴിഞ്ഞ് 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദേവാലയത്തിലെ തിരുകർമ്മങ്ങൾ.
തിരുകർമ്മങ്ങളുടെയും ധ്യാനത്തിന്റേയും തത്സമയ സംപ്രേക്ഷണം കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും, വെബ്സൈറ്റിലും ഉണ്ടായിരിക്കും.
Facebook Page : https://bit.ly/33XlMeH
Youtube Channel : https://bit.ly/2G1ujFF