കോവിഡ് വ്യാപനത്തിനെതിരെയുള്ള കുറവിലങ്ങാട് പള്ളിയിലെ ആരാധനയ്ക്ക് ഇന്ന് സമാപനം

Spread the love

പ്രാർത്ഥനയുടെ കരുത്തിൽ കോവിഡ്-19 മഹാമാരി വ്യാപനത്തെ തടയാൻ കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ത്ഥാട​​ന ദേ​​വാ​​ല​​യത്തിൽ ഒരാഴ്ചയായി ദിവസവും വൈകുന്നേരം പൊതുജനപങ്കാളിത്തമില്ലാതെ നടന്നുവരുകയായിരുന്ന തിരുമണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇന്ന് സമാപനമാകും. മാസാദ്യവെള്ളിയാഴ്ചകൂടിയായ ഇന്ന് വൈകുന്നേരം 6.30 മുതൽ 8 മണി വരെയാണ് ദിവ്യകാരുണ്യ ആരാധന. ഇന്നത്തെ ആരാധനയിൽ കോവിഡ് രോഗികൾക്കായി രോഗശാന്തി അഭിഷേക ശുശ്രൂഷയും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികൾക്കും ഓൺലൈനിൽ ആരാധനയിൽ പങ്കെടുക്കാം.കെസിബിസി ഇന്ന് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരമാണ് ഇന്ന് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കുന്നത്… മഹാമാരിയില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനായി സ്വര്‍ഗ്ഗീയ ഉടപെടല്‍ ഉണ്ടാകുന്നതിനായാണ് പ്രാര്‍ത്ഥനാ ദിനാചരണം നടത്തുന്നത്.