ഗസ്റ്റ് അധ്യാപക ഒഴിവുകൾ

Spread the love

പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 2021 – 22 അദ്ധ്യായന വര്‍ഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സിറിയക്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, കംപ്യുട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, കൊമേഴ്സ്, പൊളിറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഉണ്ടാകാനിടയുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു.താൽപ്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ ഫോം എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2020 ജൂണ്‍ 25 (അടുത്ത വെള്ളിയാഴ്ച) വൈകിട്ട് വൈകിട്ട് 4 മണിയ്ക്ക് മുമ്പായി പാലാ ശാലോം പാസ്റ്ററല്‍ സെന്ററിലെ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ഓഫീസില്‍ എത്തിക്കണം. അപേക്ഷ ഫോം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ വെബ്സൈറ്റില്‍ (www.ceap.co.in) ലഭ്യമാണ്.