സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് .എം.വൈ.എം

Spread the love

സ്മാർട്ട്ഫോൺ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പഠിക്കുവാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സ്മാർട്ട്ഫോൺ ഒരുക്കികൊടുത്ത് എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ്. യൂണിറ്റ് ഭാരവാഹികളായ എ യൂണിറ്റ് പ്രസിഡന്റ്‌ റിന്റോ സാബു, ബി യൂണിറ്റ് പ്രസിഡന്റ്‌ മെറിൻ പൊയ്യാനി എന്നിവരും മറ്റു ഭാരവാഹികളും ചേർന്ന് സെന്റ്. മേരീസ് ബോയ്സ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർക്ക് ഫോൺ കൈമാറി.സ്മാർട്ട്ഫോൺ അർഹമായ കൈകളിൽ ഉടനെ എത്തിക്കുമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.