ദേവമാതാ കോളേജ് പ്രിൻസിപ്പലായി ഡോ. സുനിൽ സി. മാത്യു ചുമതലയേറ്റു

Spread the love

ദേ​വ​മാ​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു ചു​മ​ത​ല​യേ​റ്റു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം മേ​ധാ​വി​യും ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ര​വേ​യാ​ണ് ദേ​വ​മാ​താ കോ​ള​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലാ​യു​ള്ള നി​യ​മ​നം. ക​ഴി​ഞ്ഞ 26 വ​ര്‍​ഷ​മാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.ദേ​വ​മാ​താ കോ​ള​ജി​ലെ പൂ​ര്‍​വ്വ​വി​ദ്യാ​ര്‍ത്ഥി കൂ​ടി​യാ​ണ് ഡോ. ​സു​നി​ല്‍. ദേ​വ​മാ​താ കോ​ള​ജി​ല്‍ നി​ന്ന് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദ​വും കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ല്‍ നി​ന്ന് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി​യ ഡോ. ​സു​നി​ല്‍ എം​ജി സര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് പി​എ​ച്ച്ഡി​യും നേ​ടി. എം​ജി സ​ര്‍​വ​ക​ലാ​ശാ​യി​ല്‍ റി​സ​ര്‍​ച്ച് ഗൈ​ഡാ​യ ഡോ. ​സു​നി​ല്‍ 51 ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​ന്‍ എം.​എ​സ്. ചാ​മ​ക്കാ​ലാ​യു​ടെ​യും ത്രേ​സ്യാ​മ്മ മ​ത്താ​യി​യു​ടെ​യും മ​ക​നാ​ണ്. ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ലാ​ലി സു​നി​ലാ​ണ് ഭാ​ര്യ. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ത്ഥി​നി ടെ​സ് മ​രി​യ സു​നി​ല്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി മാ​ത്യു ജെ. ​ചാ​മ​ക്കാ​ല, ക​ടു​ത്തു​രു​ത്തി എ​സ്‌​കെ​പി​എ​സ് വി​ദ്യാ​ര്‍ത്ഥി​നി ആ​ന്‍​മ​രി​യ സു​നി​ല്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.ഡോ. സുനിൽ സി. മാത്യുവിന് പുതിയ സ്ഥാനലബ്ദിയിൽ അനുമോദനം അർപ്പിക്കുന്നു. ദേവമാതാ കോളേജിനെ പൂർവ്വോപരി കൂടുതൽ ഐശ്വര്യത്തിലേക്ക് നയിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു