മൂ​​ന്നു​​നോമ്പ് തി​​രു​​നാൾ അവലോകന യോഗം വെള്ളിയാഴ്ച്ച

Spread the love

കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ അടുത്തമാസം 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​ന്നു​നോമ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജനുവരി 10നു നടന്ന അവലോകനയോഗത്തിൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ അ​വ​ലോ​ക​നം ചെയ്യാനായി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം നാ​ളെ (24.1.2020 വെള്ളി) 3.00 ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​മേ​ട​യി​ലെ യോ​ഗ​ശാ​ല​യി​ൽ നടക്കും.

പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, കെ​എ​സ്ഇ​ബി, കെ​എ​സ്ടി​പി, പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, കെ​എ​സ്ആ​ർ​ടി​സി, ആ​രോ​ഗ്യ​വ​കു​പ്പ്, ഹെ​ഡ്‌​ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ്, എ​ക്സൈ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ്, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി, ലേ​ബ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.
മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പാ​ലാ ആ​ർ​ഡി​ഒ​യാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.