ശ​തോ​ത്ത​ര ര​ജ​തജൂ​ബി​ലി സ്മാരക മന്ദിരം വെഞ്ചരിപ്പ് ഫെബ്രുവരി 11 ന്

Spread the love

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂൾ ശ​തോ​ത്ത​ര ര​ജ​തജൂ​ബി​ലിയുടെ സ്മാരകമായി നിർമ്മാണം പൂർത്തീകരിച്ച സ്മാരക മന്ദിരത്തിന്റെ ആശിർവാദകർമ്മം ഫെബ്രുവരി 11 ന് ചൊവ്വാഴ്ച നടത്തും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം അന്ന് 3.00 മണിക്ക് ആ​ശീ​ർ​വ​ദി​ച്ച് നാ​ടി​ന് സമ​ർ​പ്പി​ക്കും. 2019 മെയ് 11നാണ് ശിലാസ്ഥാപനം സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചത്. ഇതോടൊപ്പം ശിലാസ്ഥാപനം നടത്തിയ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളിന് ശ​താ​ബ്ദി​ സ്മാ​ര​ക​മാ​യ മ​ന്ദി​ര​ത്തി​ന്‍റെ നിർമ്മാണം പൂർത്തിയാക്കി സ​മ​ർ​പ്പ​ണ​വും ആ​ശീ​ർ​വാ​ദ​വും 2020 ജ​നു​വ​രി 3​ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ നി​ർ​വ​ഹി​ച്ചിരുന്നു.

മു​ൻ രാ​ഷ്‌ട്ര​പ​തി ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണൻ, മുൻ മന്ത്രി കെ എം മാണി തുടങ്ങിയ പ്രമുഖരുൾപ്പെടെ അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം ന​ൽ​കി​യ സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂൾ കഴിഞ്ഞ വർഷമാണ് ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആഘോഷിച്ചത്.

മാ​നേ​ജ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്, സി​നീ​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലിൽ തുടങ്ങിയവരുടെ നേ​തൃ​ത്വ​ത്വ​ത്തി​ൽ ഹെഡ്മാസ്റ്ററും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർത്ഥിക​ളും നാ​ടും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ബ​ഹു​നി​ല മ​ന്ദി​രം യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

കം​പ്യൂ​ട്ട​ർ, ഇ​ന്‍റ​ർ​നെ​റ്റ്, എ​ൽ​സി​ഡി പ്രൊ​ജ​ക്ട​ർ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഹൈ​ടെ​ക് ക്ലാ​സ്മു​റി​ക​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ൽ യു​പി, ഹൈ​സ്കൂ​ൾ ഡി​വി​ഷ​നു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. സ്റ്റാ​ഫ് റൂം, ​ലൈ​ബ്ര​റി, സൊ​സൈ​റ്റി, രോ​ഗീപ​രി​പാ​ല​ന​മു​റി, വാ​ഷിം​ഗ് എ​രി​യ, ടോ​യ്‌​ല​റ്റു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു നി​ല​ക​ളി​ലാ​യി 18 ക്ലാ​സ് മു​റി​ക​ളും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം മാ​നേ​ജ്മെ​ന്‍റ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

1888-ൽ നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​ർ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യു​ടെ പ​ടി​പ്പു​ര​യി​ലും വാ​ദ്യ​പ്പു​ര​യി​ലു​മാ​യി ആ​രം​ഭം കു​റി​ച്ച ഇംഗ്ലീഷ് പ​ള്ളി​ക്കൂ​ട​മാ​ണ് ഒ​ന്നേ​കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് പരിണാമങ്ങളിലൂടെ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹയർ സെക്കണ്ടറി സ്‌കൂൾവരെ വളർച്ച പ്രാപിച്ച് നാടിൻറെ അഭിമാനമായി തിലകക്കുറിയായി തല ഉയർത്തിനിൽക്കുന്നത്.