കർദിനാൾ മാർ ആലഞ്ചേരി ഔദ്യോഗിക സന്ദർശനത്തിനായി കുറവിലങ്ങാട്ട്

Spread the love

സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു തുടക്കമായി.

മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​ക്കു കു​​റ​​വി​​ല​​ങ്ങാ​​ട്ട് പ്രൗ​​ഢോ​​ജ്വ​​ല സ്വീകരണം നൽകി. ആർച്ച് പ്രീസ്റ്റ് ഫാ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, കുടുംബ കൂട്ടായ്മ ലീഡർ ഷാജിമോൻ മങ്കുഴിക്കരി, പ്രമോഷൻ കൗൺസിൽ ജനറൽ കൺവീനർ ഡോ. ജോയി ജേക്കബ് തൊണ്ടാംകുഴി, യോഗം സെക്രട്ടറി ബെന്നി കോച്ചേരി, സോൺ ലീഡർമാരായ ടി.ടി. ദേവസ്യാ തെനംകുന്നേൽ, ബിബിൻ വെട്ടിയാനി, ബിജു താന്നിക്കതറപ്പിൽ, ഷിബു തെക്കുംപുറം എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദേ​​വാ​​ല​​യ​​മു​​റ്റ​​വും ക​​ൽ​​പ്പ​​ട​​വു​​ക​​ളും നി​​റ​​ഞ്ഞു​​ക​​വി​​ഞ്ഞ ജ​​ന​​സ​​ഞ്ച​​യ​​ത്തി​​ലേ​​ക്കാ​​ണു ക​​ർ​​ദി​​നാ​​ൾ വ​​ന്നി​​റ​​ങ്ങി​​യ​​ത്.

സ്വീകരങ്ങൾ ഏറ്റുവാങ്ങിയശേഷം കുറവിലങ്ങാട് പള്ളിയിൽ നടന്ന ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണത്തിൽ കർദിനാൾ വി​​ശ്വാ​​സി​​ക​​ൾ​​ക്കൊ​​പ്പം പങ്കെടുത്തു. തു​​ട​​ർ​​ന്ന് ദേവാലയത്തിൽ ശ്ലൈ​​ഹി​​ക ആ​​ശീ​​ർ​​വാ​​ദം നൽകി. സ​​ഭ​​യോ​​ടും സ​​ഭാ​​ നേ​​തൃ​​ത്വ​​ത്തോ​​ടും വൈ​​ദി​​ക​​രോ​​ടും സ​​ന്യ​​സ്ത​​രോ​​ടും കു​​റ​​വി​​ല​​ങ്ങാ​​ട് പു​​ല​​ർ​​ത്തു​​ന്ന ആ​​ദ​​ര​​വും സ്നേ​​ഹ​​വും ശ്ലാ​​ഘ​​നീ​​യ​​മാ​​ണെ​​ന്ന് മാ​​ർ ആ​​ല​​ഞ്ചേ​​രി പ​​റ​​ഞ്ഞു.
സഭാകൂട്ടായ്മയുടെ അനുഭവം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കുറവിലങ്ങാട്ട് എത്തുമ്പോഴാണ് . കു​റ​വി​ല​ങ്ങാ​ട് സീ​റോ മ​ല​ബാ​ർ​സ​ഭ​യ്ക്കു സ​മ്മാ​നി​ക്കു​ന്ന​ത് ത​റ​വാ​ട​നു​ഭ​വ​മാ​ണെ​ന്നു മേ​ജ​ർ ആർച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു. ദേവാലയത്തിൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ.
മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി​യോ​ട് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും ന​ട​ത്തി​യ പ്ര​ത്യു​ത്ത​രം സീ​റോ മ​ല​ബാ​ർ​സ​ഭ​യാ​കെ സ്വാ​ഗ​തം ചെ​യ്തി​രി​ക്കു​ക​യാ​ണ്. കു​റ​വി​ല​ങ്ങാ​ട് മൂ​ന്നു​നോമ്പ് തി​രു​നാ​ൾ സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നു​നോമ്പ് ആചാരണമായി മാ​റി​യി​ട്ടു​ണ്ട്.
സമീപ​കാ​ല​ത്തു​ണ്ടാ​യ ചെ​റി​യ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് സ​ഭ ഉയർത്തെഴുന്നേറ്റു വ​ള​രു​ക​യാ​ണി​പ്പോ​ൾ.

ഞാ​ൻ കു​റ​വി​ല​ങ്ങാ​ടി​ന്‍റേ​തും നി​ങ്ങ​ൾ എ​ന്‍റേ​തു​മാ​ണ് – ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു. സി​ബി​സി​ഐ സി​ന​ഡി​നു​വേ​ണ്ടി​യും സ​ഭ മു​ഴു​വ​നും വേ​ണ്ടി​യും പ്ര​ത്യേ​കം പ്രാ​ർത്ഥി​ക്ക​ണ​മെ​ന്നും ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

വൈകിട്ട് ഇ​​ട​​വ​​ക​​യി​​ൽ സേ​​വ​​നം ചെ​​യ്യു​​ന്ന വൈ​​ദി​​ക​​രും ഇ​​ട​​വ​​കാ​​തി​​ർ​​ത്തി​​യി​​ലു​​ള്ള സ​​ന്യാ​​സ, സ​​ന്യാ​​സി​​നീ ഭ​​വ​​ന​​ങ്ങ​​ളി​​ലെ അം​​ഗ​​ങ്ങ​​ളും പ​​ള്ളി​​യോ​​ഗ​​പ്ര​​തി​​നി​​ധി​​ക​​ളും പാരീഷ് ഹാളിൽ നടത്തിയ സംഗമത്തിൽ കർദിനാൾ പങ്കെടുത്തു.

ഇന്ന് (ഞായർ) രാ​​വി​​ലെ 8.30ന് ​​ഇ​​ട​​വ​​ക​​യി​​ലെ ഭ​​ക്ത​​സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. 10.00 ​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കു​​ടും​​ബ​​ക്കൂട്ടാ​​യ്മാ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്താ​​ണ് ര​​ണ്ടു ദി​​വ​​സ​​ത്തെ ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​നം സ​​മാ​​പി​​ക്കു​​ക.

2018 ജ​​നു​​വ​​രി 21നാ​​ണ് സീ​​റോ മ​​ല​​ബാ​​ർ​ സ​​ഭ​​യി​​ൽ ഒ​​രു ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​നു ന​​ൽ​​കു​​ന്ന പ​​ര​​മോ​​ന്ന​​ത പ​​ദ​​വി​​യാ​​യ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ പ​​ദ​​വിയും സീ​​റോ മ​​ല​​ബാ​​ർ​ സ​​ഭയുടെ സ്ഥാനിക ദേവാലയ പദവിയും കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​നു സ​​ഭ ന​​ൽ​​കി​​യ​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ആ​​ദ്യസ​​ന്ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ​ വ​​ർ​​ഷം ജ​​നു​​വ​​രി 26, 27 തീ​​യ​​തി​​ക​​ളി​​ൽ ക​​ർ​​ദി​​നാ​​ൾ ന​​ട​​ത്തി​​യി​​രു​​ന്നു…