ക്രിസ്തുമസിനെ വ​ര​വേ​ല്‍​ക്കാ​ന്‍ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ല്‍ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളായി

Spread the love

ക്രിസ്തുമസിനെ വ​ര​വേ​ല്‍​ക്കാ​ന്‍ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ല്‍ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഡിസംബർ ഒന്നായ നാ​ളെ ആ​രം​ഭി​ക്കു​ന്ന ഇ​രു​പ​ത്ത​ഞ്ചു നോ​മ്പി​ന്‍റെ മു​ഴു​വ​ന്‍ ദി​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ള​ര്‍​പ്പി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇപ്പോൾ നി​ല​വി​ലു​ള്ള സമയക്രമത്തിൽ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വളരെ ചുരുക്കം ആളുകൾക്കേ ക​ഴി​യൂ എ​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ള​ര്‍​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ പൂര്‍​ണ്ണ​മാ​യും ഉ​ള്‍​ക്കൊ​ണ്ടാ​യി​രി​ക്കും തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ക​യെ​ന്ന് ആ​ര്‍​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ അ​റി​യി​ച്ചു
നോ​മ്പി​ന്‍റെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം 6.00​ന് ജ​പ​മാ​ല​യും 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പ്ര​ത്യേ​ക​മാ​യി ന​ട​ക്കും. നോ​മ്പി​ലെ തി​ങ്ക​ള്‍ മു​ത​ല്‍ വ്യാ​ഴം​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 5.30, 6.30, 7.30, വൈ​കു​ന്നേ​രം 6.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും വൈ​കു​ന്നേ​രം 6.00​ന് ജ​പ​മാ​ല​യും. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 5.30, 6.30, 7.30, വൈ​കു​ന്നേ​രം 4.30, 6.30 എ​ന്നീ​സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. 4.30 ന്‍റെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ നൊ​വേ​ന. വൈ​കു​ന്നേ​രം 6.00​ന് ജ​പ​മാ​ല. ശ​നി​യാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 5.30, 6.30, 7.30, 8.30 വൈ​കു​ന്നേ​രം 5.00, 6.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ 8.30, വൈ​കു​ന്നേ​രം 5.00 എ​ന്നീ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ള്‍​ക്ക് ശേ​ഷം കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ നൊ​വേ​ന. വൈ​കു​ന്നേ​രം 6.00​ന് ജ​പ​മാ​ല. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 5.30, 7.00, 8.45, 11.00, വൈ​കു​ന്നേ​രം 4.30, 6.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 6.00​ന് ജ​പ​മാ​ല. മാ​സാ​ദ്യ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.30, 6.30, 7.30, 9.30, 11.00, ഉ​ച്ച​ക​ഴി​ഞ്ഞ് 2.45, 4.00, 6.30, 8.00 എ​ന്നീ​സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ 9.30 നും ​വൈ​കു​ന്നേ​രം നാ​ലി​നു​മു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ​ത്തു​ട​ര്‍​ന്ന് നൊ​വേ​ന. വൈ​കു​ന്നേ​രം 6.00​ന് ജ​പ​മാ​ല.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും തി​രു​ക്ക​ര്‍മ്മങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. മേ​ല്‍​വി​ലാ​സം രേ​ഖ​പ്പെ​ടു​ത്ത​ൽ, തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗ് അ​ട​ക്ക​മു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​ത്തി​യാ​ണ് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​ത്. വൈ​ദി​ക​രു​ടെ​യും യോ​ഗ​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​ക​ള്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.
തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ ത​ത്സ​മ​യ ഓ​ണ്‍​ലൈ​ന്‍ സം​പ്രേ​ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.