കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ച് കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനെല്ലൂർ ഫൊറോനകൾ ഉൾക്കൊള്ളുന്ന കുറവിലങ്ങാട് റീജിയണിൽ സെമിനാറുകൾ നടക്കും. മർത്ത്മറിയം ഫൊറോന പള്ളി പാരീഷ്ഹാളിൽ 6, 13, 20 എന്നീ തീയതികളിലാണ് സെമിനാർ. സെമിനാർ ദിവസങ്ങളിൽ, ദിവസവും 2.30ന് സെമിനാർ, 4.30ന് വിശുദ്ധ കുർബാന എന്ന ക്രമത്തിലാണ് പരിപാടി.
നവംബർ 6 -നു 50 വയസിന് മുകളിലുള്ള വിവാഹിതർക്കും 13 -ന് ഒൻപതാം ക്ലാസ് മുതലുള്ള യുവജനങ്ങൾക്കും 20 -ന് അൻപത് വയസിൽ താഴെയുള്ള വിവാഹിതർക്കുമായാണ് സെമിനാർ. 6 -നു മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ക്ലാസ് നയിക്കും. 13 നുള്ള യുവജന സെമിനാറിന് റവ.ഡോ. അലക്സ് കോഴിമല നേതൃത്വം നൽകും. 20 -ന് സീറോമലബാർ സഭ ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോസഫ് പാംബ്ലാനി സെമിനാർ നയിക്കും.
കുറവിലങ്ങാട് റീജിയൺ ഫൊറോന വികാരിമാരായ റവ.ഡോ. ജോസഫ് തടത്തിൽ, ഫാ. ജോസഫ് കോട്ടയിൽ, ഫാ. ജോസഫ് ഇടത്തുംപറമ്പിൽ, റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജോസഫ് മഠത്തിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സെമിനാറിനും കാരുണ്യവർഷ സമാപനത്തിനും നേതൃത്വം നൽകുന്നത്.
കുറവിലങ്ങാട് റീജിയന്റെ കാരുണ്യവർഷ സമാപനം 20ന് കുറവിലങ്ങാട് നടത്തും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കരുണയുടെ കവാടം അടയ്ക്കലും സമ്മേളനവും നടക്കും