കുറവിലങ്ങാട് ഇടവകയിൽ അഖണ്ഡ ജപമാല മാസാചരണ സമാപനം

Spread the love

മാ​ർ​പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രവും സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ത​ല​വ​നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും ന​ല്‍​കി​യ നി​ര്‍​ദേ​ശ​പ്ര​കാ​രവും പ്രാത്ഥനയിലൂടെ കോ​വിഡ് വ്യാപനത്തിന്റെ കാഠിന്യം കുറയ്ക്കുവാനും കോവിഡ് വ്യാപനം തടയുന്നതിനായി കു​റ​വി​ല​ങ്ങാ​ട് മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ല്‍ മ​​ര്‍​ത്ത്മ​​റി​​യം അ​​ര്‍​ക്ക​​ദി​​യാ​​ക്കോ​​ന്‍ തീർത്ഥാടന ഇ​ട​വ​ക​യിൽ മെയ് 1ന് ആരംഭിച്ച അ​ഖ​ണ്ഡ​ജ​പ​മാ​ല മാസാചരണം മെയ് 31 തിങ്കളാഴ്ച സമാപിക്കും
അഖണ്ഡജപമാല മാസാചരണം തുടർച്ചയായ 744 മണിക്കൂർ പിന്നിട്ടാണ് മെയ് 31 തിങ്കളാഴ്ച രാത്രി 12മണിക്ക് സമാപിക്കുന്നത്…
അഖണ്ഡജപമാല മാസാചരണ സമാപനത്തിൽ സീ​റോ മ​ല​ബാ​ര്‍ സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഇടവകജനത്തിനായി പ്രത്യേക സന്ദേശവും നൽകും.
ഒ​​രു ദി​​ന​​ത്തി​​ല്‍ 48 പേ​​ര്‍ അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല​​പ്രാ​​ര്‍ത്ഥ​​ന​​യി​​ല്‍ ക​​ണ്ണി​​ക​​ളായി 31 ദി​​ന​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ 1,488 ക​​ണ്ണി​​ക​​ളാ​​യാണ് അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ക്കുന്നത്. ഇ​​ട​​വ​​കയിൽ മെയ്മാസത്തിൽ 15 ല​​ക്ഷം ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണം ന​​ട​​ത്താ​​നും തീ​​രു​​മാ​​നി​​ച്ചിരുന്നു. ഇ​​ട​​വ​​ക​​യി​​ലെ മൂ​വാ​​യി​​ര​​ത്തി മൂന്നോറോ​​ളം വ​​രു​​ന്ന കു​​ടും​​ബ​​ങ്ങ​​ളി​​ലെ ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന പ​​തി​​നാറാ​​യിര​​ത്തോ​​ളം വ​​രു​​ന്ന അം​​ഗ​​ങ്ങ​​ളു​​ടെ പങ്കാളിത്തത്തോടെയാണ് 15 ല​​ക്ഷം ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണം ല​​ക്ഷ്യ​​മിട്ടിരുന്ന​​ത്. കൂടാതെ ഇ​​ട​​വ​​കാ​​തി​​ര്‍​ത്തി​​യി​​ലെ സ​​ന്യാ​​സി​​നി സ​​ന്യാ​​സ ഭ​​വ​​ന​​ങ്ങ​​ളും വൈ​​ദി​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളും അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണത്തിൽ പങ്കാളികളായി.
ജ​പ​മാ​ല മാസാചരണ സമാപനദിനമായ 31 മെയ് തിങ്കൾ രാത്രി 10ന് വിശുദ്ധ കുർബാന.
11.00 കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദേശം.
തുടർന്ന് ആരാധനയോടെ ജപമാല.
ഭക്തജനങ്ങൾക്ക് തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്ന് ഇടവകവികാരി ആർച്ച്പ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അറിയിച്ചു.
കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും, വെബ്സൈറ്റിലും തത്സമയ സംപ്രേക്ഷണം…
Youtube Channel : https://bit.ly/2G1ujFF
Facebook Page : https://bit.ly/33XlMeH
Website : https://bit.ly/364csZ8