കുറവിലങ്ങാട് ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ.ജോജോ കെ ജോസഫ് വിരമിക്കുന്നു

Spread the love

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ റാ​ങ്കു​ക​ളു​ടെ പെ​രു​മ​ഴകാലം സമ്മാനിച്ച് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് മെയ് 31ന് ദേ​വ​മാ​താ​യു​ടെ പ​ടി​യി​റ​ങ്ങു​ന്നു. അദ്ദേഹം പ്രിൻസിപ്പൽ ആയിരുന്ന മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​വ​മാ​താ​യി​ലെ വി​ദ്യാ​ർത്ഥി​ക​ൾ 56 യൂണിവേഴ്സിറ്റി റാ​ങ്കു​ക​ൾ നേ​ടി. കോവിഡിന്റേയും ലോക്ക് ഡൗണിന്റെയും പ്രത്യേകസാഹചര്യത്തിൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള ഔദ്യോഗിക യാത്രയയപ്പ് ചടങ്ങുകൾ ഇല്ല. കഴിഞ്ഞ വ്യഴാഴ്ച ഗൂഗിൾ മീറ്റ് ക്രമീകരിച്ച് തത്സമയ സംപ്രേക്ഷണത്തിലൂടെ അദ്ദേഹം വിടവാങ്ങൽ നടത്തിയിരുന്നു.പാ​ഠ്യ പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ൽ അദ്ദേഹം വ​ലി​യ മു​ന്നേ​റ്റം ദേ​വ​മാ​താ​യ്ക്ക് സ​മ്മാ​നി​ച്ചു. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് വൈ​സ്പ്രി​ൻ​സി​പ്പ​ലാ​യി​രി​ക്കെ​യാ​ണ് ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫി​നെ ദേ​വമാ​താ കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ച്ച​ത്. കാമ്പസ് പ്ലേ​സ്മെ​ന്‍റി​ലൂ​ടെ നി​ര​വ​ധി വി​ദ്യാ​ർത്ഥിക​ൾ​ക്ക് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി നേ​ടാ​നാ​യി. എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്സ് എ​യ്ഡ​ഡ് പ്രോ​ഗ്രാം കോ​ള​ജി​ന് ല​ഭി​ച്ച​തും ഈ ​കാ​ല​യ​ള​വി​ലാ​ണ്. റൂ​സ പ​ദ്ധ​തി​യി​ലൂ​ടെ കോ​ള​ജി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ടു കോ​ടി രൂ​പ​യും വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ളും കോ​ള​ജി​ന് ല​ഭ്യ​മാ​ക്കാ​നാ​യി. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് സോ​ഫ്റ്റ്‌​വെ​യ​ർ യാഥാർഥ്യമാക്കി. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കോ​ള​ജ് ഓ​ഫീ​സ് സ​മു​ച്ച​യം, ഇ ​ലേ​ണിം​ഗ് സെ​ന്‍റ​ർ, സ്വാ​ശ്ര​യ വി​ഭാ​ഗ​ത്തി​നാ​യി പ്ര​ത്യേ​ക ബ്ലോ​ക്ക് തു​ട​ങ്ങി​യ​വ ഇ​ക്കാ​ല​യ​ളി​വി​ലെ ചി​ല നേ​ട്ട​ങ്ങ​ളാ​ണ്. പ്ര​ള​യ​മേ​ഖ​ല​യി​ലും കോ​വി​ഡ് ത​രം​ഗ​ത്തി​ലും ദേ​വ​മാ​താ​യി​ലെ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി എ​ന്നി​വ​യി​ലും നേ​ട്ട​ങ്ങ​ൾ കൊ​യ്യാ​ൻ ക​ഴി​ഞ്ഞു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ​ത​ല​ത്തി​ല​ട​ക്കം വി​ദ്യാ​ർ​ത്ഥിക​ൾ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത്. നാ​ക് പി​യ​ർ ടീം ​അം​ഗ​വും കൊ​മേ​ഴ്സി​ൽ ഗ​വേ​ഷ​ണ ഗൈ​ഡു​മാ​യ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​മാ​താ​യി​ൽ നി​ര​വ​ധി അ​ന്ത​രാ​ഷ്ട്ര സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കാ​നാ​യി. കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബീ​നാ​മോ​ൾ ജ​യിം​സാ​ണ് ഭാ​ര്യ.സ്നേഹത്തോടെ യാത്രാമംഗളങ്ങൾ…