ദേവമാതാ കോളജ് പ്രിന്‍സിപ്പലായി ഡോ. സുനില്‍ സി. മാത്യു ചുമതലയേറ്റു. പാലാ സെന്റ് തോമസ് കോളജ് ഗണിതശാസ്ത്രവിഭാഗം മേധാവിയും ഐക്യുഎസി കോ-ഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ചുവരവേയാണ് ദേവമാതാ കോളജില്‍ പ്രിന്‍സിപ്പലായുള്ള നിയമനം. കഴിഞ്ഞ 26 വര്‍ഷമായി പാലാ സെന്റ് തോമസ് കോളജില്‍ അധ്യാപകനായിരുന്നു.ദേവമാതാ കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ് ഡോ. സുനില്‍. ദേവമാതാ കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയ ഡോ. സുനില്‍ എംജി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി. എംജി സര്‍വകലാശായില്‍ റിസര്‍ച്ച് ഗൈഡായ ഡോ. സുനില്‍ 51 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂള്‍ റിട്ട. അധ്യാപകന് എം.എസ്. ചാമക്കാലായുടെയും ത്രേസ്യാമ്മ മത്തായിയുടെയും മകനാണ്. ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപിക ലാലി സുനിലാണ് ഭാര്യ. ആലപ്പുഴ മെഡിക്കല്‍ കോളജ് എംബിബിഎസ് വിദ്യാര്‍ത്ഥിനി ടെസ് മരിയ സുനില്‍, പ്ലസ് ടു വിദ്യാര്‍ത്ഥി മാത്യു ജെ. ചാമക്കാല, കടുത്തുരുത്തി എസ്കെപിഎസ് വിദ്യാര്‍ത്ഥിനി ആന്മരിയ സുനില്‍ എന്നിവരാണ് മക്കൾ.ഡോ. സുനിൽ സി. മാത്യുവിന് പുതിയ സ്ഥാനലബ്ദിയിൽ അനുമോദനം അർപ്പിക്കുന്നു. ദേവമാതാ കോളേജിനെ പൂർവ്വോപരി കൂടുതൽ ഐശ്വര്യത്തിലേക്ക് നയിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു