“ന​സ്രാ​ണി മ​ങ്ക” മ​ത്സ​രം നടത്തുന്നു

Spread the love

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ‘മാ​തൃ​വേ​ദി’ കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ “ന​സ്രാ​ണി മ​ങ്ക” മ​ത്സ​രം ന​ട​ത്തും. ജൂ​ണ്‍ 5 ​ന് രാ​വി​ലെ 10.00 ന് ​സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ലാ​ണ് മ​ത്സ​രം. 25 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മ​ത്സ​രി​ക്കാം. മങ്ക മത്സരത്തിൽ പരമ്പരാഗത നസ്രാണി വേഷമാണ് ഉപയോഗിക്കേണ്ടത്.
പു​ത്ത​ൻപാന, മാർഗ്ഗംകളി എന്നിവ അറിയാവുന്നവരും ഇരുപത്തിയഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള വനിതകളുമായിരിക്കണം.

ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ്ണ​നാ​ണ​യ​വും ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 2001, 1001 രൂ​പ വീ​ത​വും ന​ൽ​കും. തു​ട​ർ​ന്നു​ള്ള ഏ​ഴ് സ്ഥാ​ന​ക്കാ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കു’​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജി​ജി മാ​ത്യു ഇ​ല​വു​ങ്ക​ൽ, സെ​ക്ര​ട്ട​റി ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്കി​യി​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ ബി​നി പുളി​നി​ൽ​ക്കും​ത​ട​ത്തി​ൽ, ജെ​ൻ​സി കു​പ്പ​ക്ക​ര, മോ​ളി പ​റ​യം​ചാ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കുരിശുംതൊട്ടിയിലുള്ള ഡി.സി.എം.എസ്. ബുക്ക് സ്റ്റാളിൽ ഈ മാസം 30ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.