അഖില കേരളാ മെഗാ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര് ആ​ര്​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല് മ​ര്​ത്ത്മ​റി​യം അ​ര്​ക്ക​ദി​യാ​ക്കോ​ന് തീർത്ഥാടന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് കുറവിലങ്ങാട്ട് ന​ട​ക്കു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്റെ പ്രചരണാർത്ഥം ന​ട​ന്ന മെഗാക്വി​സി​ൽ നൂറിലധികം ടീമുകൾ മാറ്റുരച്ചു…

മ​ർ​ത്ത്മ​റി​യം സ​ണ്​ഡേ സ്കൂ​ളും ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗും ചേ​ർ​ന്നാ​ണ് ക്വി​സ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ഖി​ല​കേ​ര​ളാ മെ​ഗാ​ക്വി​സി​ൽ സം​സ്ഥാ​ന​ത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.
💰ച​മ്പ​ക്ക​ര ഇ​ട​വ​ക​യി​ലെ ജി​നോ ജോ​ർ​ജ് കു​രീ​ക്കാ​ട്ടും ജി​സാ ജോ​ർ​ജ് കു​രീ​ക്കാ​ട്ടും ഒ​ന്നാം സ​മ്മാ​ന​മാ​യ 25,000 രൂ​പ​യും ട്രോ​ഫി​യും നേ​ടി.
💰ര​ണ്ടാം​സ​മ്മാ​ന​മാ​യ 15,000 രൂ​പ ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ആ​ഷ ജെ​യ്സ​ണ് ക​ല്ലു​കു​ള​വും സി​ജോ വ​ർ​ഗീ​സ് ക​ല്ലു​കു​ള​വും നേ​ടി.
💰മൂ​ന്നാം സ​മ്മാ​ന​മാ​യ 5000 രൂ​പ ഡാ​ലി​യാ സി​ബി തുമ്പ​യ്ക്കാ​ക്കു​ഴി, നി​കി​ത എ​സ്. പാ​റ്റാ​നി (കു​റ​വി​ല​ങ്ങാ​ട്),
സി​സ്റ്റ​ർ അ​നി​ല, ആ​ഗ്ന​സ് തോ​മ​സ് പു​റ​പ്പു​ഴ​യി​ൽ (പാ​ലാ),
ആ​ർ​ജി​ത്ത് ജോ​ർ​ജ് പു​റ​ത്തേ​ട്ട്, അ​നി​റ്റ് എ​ലി​സ​ബ​ത്ത് പു​റ​ത്തേ​ട്ട് (കാ​ളി​കാ​വ്) എ​ന്നി​വ​ർ നേ​ടി.

സം​ഘാ​ട​ക മി​ക​വി​ലും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും തി​ള​ങ്ങി ഉ​റ​വ് 2019 ക്വി​സ് ശ്ര​ദ്ധേ​യ​മാ​യി. ആ​ദ്യ പ​ത്ത് സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കും മു​ഴു​വ​ൻ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​ണ്​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​റും ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്റെ​യും ജ​ന​റ​ല് ക​ണ്​വീ​ന​റുമായ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട് , സ​ണ്​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബോ​ബി​ച്ച​ൻ നി​ധീ​രി, ന​സ്രാ​ണി സം​ഗ​മം ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ടി. മൈ​ക്കി​ൾ, സി​ജോ ര​ണ്ടാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലി​ജോ മു​ക്ക​ത്ത്, ബെ​ന്നി കൊ​ച്ചു​കി​ഴ​ക്കേ​ടം, ജി​ജോ വ​ട​ക്കേ​ടം, ഷൈ​ജു പാ​വു​ത്തി​യേ​ൽ, ബി​നോ​യി അ​ക്ക​ര​മാ​ഞ്ചി​റ, ജി​നു തെ​ക്കേ​പാ​ട്ട​ത്തേ​ൽ, സി​റി​ൾ കൊ​ച്ചു​മാ​ങ്കൂ​ട്ടം കു​രു​വി​നാ​ക്കു​ന്നേ​ൽ, സെ​ലി​ൻ തു​മ്പ​യ്ക്കാ​ക്കു​ഴി, ഗ്രേ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കുറവിലങ്ങാട് നസ്രാണി മഹാ സംഗമ പ്രഘോഷത്തിന്റെ ഭാഗമായി കുറവിലങ്ങാട് സൺഡേ സ്കൂളും ചെറുപുഷ്പ മിഷൻ ലീഗും സംയുക്തമായി സംഘടിപ്പിച്ച അഖില കേരളാ മെഗാ ക്വിസ്സ് – ഉറവ് 2019

https://www.facebook.com/media/set/?set=a.2116338661797560&type=3