2019 സെപ്റ്റംബർ 1ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രഘോഷണാർഥം കുറവിലങ്ങാട് മർത്തമറിയം സൺഡേ സ്കൂൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന അഖില കേരളാ മെഗാ ക്വിസ് – ഉറവ് 2019 മെയ് 19ന് ഞായറാഴ്ച രാവിലെ 10ന് കുറവിലങ്ങാട് ഇടവകയുടെ പാരിഷ് ഹാളിൽ ആരംഭിക്കും.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാവർക്കും സമ്മാനങ്ങൾ. 1-ാം സമ്മാനം 25000 രൂപ + ട്രോഫി, 2-ാം സമ്മാനം 15000 രൂപ + ട്രോഫി, 3-ാം സമ്മാനം 5000 രൂപ വീതം 3 ടീമുകൾക്ക്, 4 -ാം സമ്മാനം 1000 രൂപ വീതം 10 ടീമുകൾക്കും ഉണ്ടായിരിക്കും
കുറവിലങ്ങാടിന്റെ ചരിത്രവും പാരമ്പര്യവും, ബൈബിൾ, സഭാ ജനറൽ എന്നിവയാണ് പഠനഭാഗങ്ങൾ.
കുറവിലങ്ങാട് ഇടവക പ്രസിദ്ധീകരിച്ച കുറവിലങ്ങാട് : ഉറവയും ഉറവിടവും, കുറയാതെ കാക്കുന്നവൾ: കുറവലിങ്ങാട് മുത്തിയമ്മ എന്നീ പുസ്തകങ്ങളും വിശുദ്ധ മത്തായിയുടെ സുവിശേഷം 19 മുതൽ 28 വരെയുള്ള അധ്യായങ്ങൾ, തിരുസഭ (ജനറൽ) എന്നിവ ഉൾപ്പെടുത്തിയാണ് മത്സരം. കൂടാതെ പറമ്പിൽ ചാണ്ടി കത്തനാർ, നിധീരിക്കൽ മാണിക്കത്തനാർ എന്നിവരുടെ ചരിത്രങ്ങൾ (ഇവ www.kuravilangadpally.com )ൽ ലഭ്യമാണ്.
പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മെയ് 15 നകം പേര് റെജിസ്റ്റർ ചെയ്യണം.
ഫോൺ: 9495691972, 9645513567