കൃ​ത​ജ്ഞ​താസമർപ്പണവും പൊതുസമ്മേളനവും നാളെ

Spread the love

ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനനിർണ്ണയം നടത്തിയ സ്ഥലത്തു നിർമ്മിച്ച പുണ്യദേവാലയമായ കുറവിലനങ്ങാട്ട് പള്ളിക്ക്, സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഈ ദേവാലയത്തിനും, കൂടാതെ ഇ​ട​വ​ക വി​കാ​രി​ക്കും ല​ഭി​ച്ചിരിക്കുന്ന പ​ര​മോ​ന്ന​ത അം​ഗീ​കാ​രത്തിനു ന​ന്ദി​യ​ർ​പ്പ​ണ​വു​മാ​യി വി​ശ്വാ​സ​സ​മൂ​ഹം നാ​ളെ ഈ ദേ​വാ​ല​യ​ത്തി​ൽ സം​ഗ​മി​ക്കു​ന്നു. കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യ്ക്ക് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി ല​ഭി​ച്ച​തി​ന്റെ ആ​ദ്യ​വാ​ർ​ഷി​കം പി​ന്നി​ട്ട​തി​ന്റെ​യും ഇ​ട​വ​ക വി​കാ​രി​യു​ടെ ആ​ർ​ച്ച്പ്രീ​സ്റ്റ് പ​ദ​വിക്ക് സീ​റോ മ​ല​ബാ​ർ സി​ന​ഡ് അം​ഗീ​ക​രി​ച്ച് പ്ര​ഖ്യാ​പി​ച്ച​തി​ന്റെ​യും കൃ​ത​ജ്ഞ​താബ​ലി​യും തുടർന്ന് പൗ​ര​സ്വീ​ക​ര​ണ​വു​മാ​ണ് നാ​ളെ ന​ട​ക്കു​ന്ന​ത്🙏

നാ​ളെ ഉച്ചകഴിഞ്ഞ് 3.30ന് ​ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ൽ കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണം ന​ട​ക്കും. താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റെമിജിയോസ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർമ്മി​ക​ത്വം വ​ഹി​ക്കും. പാ​ലാ രൂ​പ​ത​യി​ലെ വി​കാ​രി ജ​ന​റാ​ൾ​മാ​രും ഫൊ​റോ​ന വി​കാ​രി​മാ​രും വൈ​ദി​ക​രും സ​ഹ​കാ​ർ​മ്മി​ക​രാ​കും.

5.00 ന് പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണ സ​മ്മേ​ള​നം. ഇ​ട​വ​ക​യ്ക്കും വി​കാ​രി​ക്കും സ​ഭ​യു​ടെ വ​ലി​യ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി പ്രാ​ർത്ഥ​ന​യും നേ​തൃ​ത്വ​വും ന​ൽ​കി​യ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, സ​ഭ​യി​ലെ പ്ര​ഥ​മ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യും.

ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ലാ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പറമ്പിൽ, താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റെമിജിയോസ് ഇ​ഞ്ച​നാ​നി​യി​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജോ​സ് കെ. ​മാ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, റോ​ഷി അ​ഗ​സ്റ്റ്യ​ൻ, സി.​കെ. ആ​ശ എന്നിവരും സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, പ്ര​ഫ. ബാ​ബു നമ്പൂ​തി​രി, ടി.​ആ​ർ. ഗോ​വി​ന്ദ​ൻ​കു​ട്ടി നാ​യ​ർ, കെ. ​അ​നി​ൽ​കു​മാ​ർ കാ​ര​യ്ക്ക​ൽ, സി ഡി സി​ബി, പി ​എ​ൻ മോ​ഹ​ന​ൻ, ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​സി. കു​ര്യ​ൻ എ​ന്നി​വ​രും പ്ര​സം​ഗി​ക്കും.

ജോ​സ് കെ. ​മാ​ണി എം​പി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
🛐🛐🛐🛐🛐🛐🛐🛐🛐🛐
>>>കൃ​ത​ജ്ഞ​താ​ബ​ലി അർപ്പിക്കപ്പെടുന്ന നാളെ രാവിലെ 5.30 നും 8.30 നും മാത്രമായിരിക്കും മറ്റു വിശുദ്ധ കുർബാനകൾ<<<

കൃ​ത​ജ്ഞ​താസമർപ്പണവും പൊതുസമ്മേളനവും നാളെ