കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ഫെബ്രുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കുന്ന മൂന്ന്നോമ്പ് തിരുനാളുമായി ബന്ധപ്പെട്ട്, ഡിസംബർ 21-ാം തീയതി പള്ളിമേടയിലെ യോഗശാലയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ എടുത്ത തീരുമാനങ്ങളെത്തുടർന്ന്, വിവിധ സർക്കാർ വകുപ്പുകൾ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി ഫെബ്രുവരി 1 നു വെള്ളിയാഴ്ച നടക്കുമെന്നറിയിച്ചിരുന്ന അവലോകനയോഗം ഫെബ്രുവരി ഏഴിന് വ്യഴാഴ്ച 3.00 ന് നടത്താൻ മാറ്റിവെച്ചിരിക്കുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ നിർദേശാനുസരണം പാലാ ആർഡിഒയാണ് യോഗം വിളിച്ചിട്ടുള്ളത്. ഇന്ന് ആദ്യവെള്ളി ആചരണം നടക്കുന്നതുകൊണ്ട് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് യോഗം മാറ്റിയത്.
പോലീസ്, കെ എസ്ആർടിസി, കെഎസ്ഇബി, കെഎസ്ടിപി, പൊതുമരാമത്ത്, റവന്യൂ, ഫയർഫോഴ്സ്, എക്സൈസ്, ആരോഗ്യം, മൃഗസംരക്ഷണം, അളവുകളും തൂക്കങ്ങളും, തൊഴിൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാണ് തിരുനാളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.