ഔദ്യോഗിക സന്ദർശനത്തിനായി മാർ ജോർജ് ആലഞ്ചേരി കുറവി​​ല​​ങ്ങാ​​ട്ട്

Spread the love

സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കുറവി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേവാലയത്തിൽ സിറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ വൈകുന്നേരം എ​​ത്തി​​യപ്പോൾ പാ​​ലാ രൂപത മെത്രാൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇടവകജനം ഒന്നാകെ അദ്ദേഹത്തിനു സ്വീകരണം നൽകി വരവേറ്റു.

✝️കുറവിലങ്ങാട് മു​​ത്തി​​യ​​മ്മ​​യു​​ടെ മാ​​ധ്യ​​സ്ഥ്യംതേ​​ടി പള്ളിയിൽനിന്നും ജൂബിലി കപ്പേള ചുറ്റി നടത്തിയ ജ​​പ​​മാ​​ല ​/ ​മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ, സിറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും പാലാ രൂപത മെത്രാൻ മാ​​ർ ജോ​​സ​​ഫ് കല്ലറങ്ങാട്ടും മുത്തിയമ്മ ഭക്തരോടൊപ്പം പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ പങ്കാളികളായി.

🙏കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ൽ നി​​ന്ന് 16 ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ങ്ങ​​ളും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയും, ന​​സ്ര​​ത്ത്ഹി​​ൽ തി​​രു​​ക്കു​​ടും​​ബ ദേ​​വാ​​ലയവും ഏറ്റുവാങ്ങി… തുടർന്ന് യോഗശാലയിൽ ​​ഫൊ​​റോ​​ന​​യി​​ലെ വൈ​​ദി​​ക​​രു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ലും തു​​ട​​ർ​​ന്ന് പ​​ള്ളിപ്രതിനിധികളുടെ പ്രത്യേക ​​യോ​​ഗ​​ത്തി​​ലും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും മാ​​ർ ജോ​​സ​​ഫ് കല്ലറങ്ങാട്ടും പ​​ങ്കെ​​ടു​​ത്തു.

👉കുറവിലങ്ങാട് പള്ളിമേടയിൽ രാത്രിയിൽ തങ്ങിയ ഇരുവരും കുറവിലങ്ങാട്ട് മറ്റൊരു ചരിത്രമുഹൂർത്തവും സൃഷ്ടിച്ചു. 1659 ൽ റോമിൽനിന്നു നസ്രാണികത്തോലിക്കരുടെ മാർഗ്ഗദർശിയായി മാർ സെബാസ്റ്റിയാനി മെത്രാൻ ആറു വർഷങ്ങളോളം കുറവിലങ്ങാട് പള്ളിമേടയിൽ താമസിച്ച് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് 1663ൽ ആദ്യ തദേശിയ മെത്രാനായി റോമിൽ നിന്ന് വാഴിച്ച “ഇന്ത്യ മുഴുവന്റെയും സഭയുടെ” ഭരണകർത്താവായി പറമ്പിൽ ചാണ്ടിമെത്രാൻ, 1663 മുതൽ 1687 അദ്ദേഹത്തിന്റെ മരണം വരെ 24 വർഷങ്ങൾ കുറവിലങ്ങാട് പള്ളി കത്തീഡ്രലാക്കി പള്ളിമേടയിൽ താസിച്ച് സഭാഭരണം നടത്തി. സഭയുടെ വികാരി ജനറാളായിരുന്ന നിധീരിക്കൽ മാണികത്തനാർ 1875 മുതൽ 1904ൽ അദ്ദേഹത്തിന്റെ മരണം വരെ വരെയുള്ള കാലഘട്ടത്തിൽ വികാരി ജനറാളായും കുറവിലങ്ങാട് പള്ളി വികാരിയായും പള്ളിമേടയിൽ താമസിച്ച് ഭരണനിർവഹണം നടത്തിയിരുന്നു. ഇതിനുമുമ്പ് 2010 ഏപ്രിൽ 6 ചൊവാഴ്ച രാത്രിയിൽ തക്കല രൂപതാമെത്രാൻ ആയിരിക്കെ, മാർ ജോർജ് ആലഞ്ചേരി കുറവിലങ്ങാട് പള്ളിമേടയിൽ താമസിച്ചിട്ടുണ്ട്.👈

⛪️ഇന്ന് രാ​​വി​​ലെ 8.30ന് ​​ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന അം​​ഗ​​ങ്ങ​​ളു​​ടെ യോ​​ഗ​​ത്തി​​ൽ കർദ്ദിനാൾ പ​​ങ്കെ​​ടു​​ത്ത് സ​​ന്ദേ​​ശം ന​​ൽ​​കും. 10.00 ന് ​​മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, വികാരി ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ എന്നിവർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.