സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ 💒കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ💒, ഈ ദേവാലയത്തിന് ഉന്നതപദവി നൽകിയതിനുശേഷം ആദ്യമായി സിറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുറവിലങ്ങാട് പള്ളിയിൽ എത്തും.
ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന സഭാതലവനെ വരവേൽക്കാൻ കുറവിലങ്ങാട് ഇടവക ഒരുങ്ങി. ഇടവകയിലെ മൂവായിരത്തിയൊരുന്നൂറിലേറെ വരുന്ന കുടുംബങ്ങളിലെ വിശ്വാസികളാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വരവേൽക്കാനായി കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം 6.15 ന് കുറവിലങ്ങാട് പള്ളിയിൽ എത്തിച്ചേരുന്ന മേജർ ആർച്ച്ബിഷപ്പിനെ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.
2018 ജനുവരി 21ന് കുറവിലങ്ങാട് പള്ളിക്കു സഭയിൽ നൽകാവുന്ന ഉന്നത ബഹുമതി സമ്മാനിച്ചതിന് പിന്നാലെ വർഷത്തിലൊരിക്കൽ സന്ദർശനം നടത്തുമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അന്ന് അറിയിച്ചിരുന്നു. പദവി പ്രഖ്യാപനത്തിനുശേഷം ആദ്യമെത്തുന്ന സഭാതലവന്റെ സന്ദർശനത്തിനായി പ്രത്യേകം പ്രാർത്ഥിച്ചൊരുങ്ങിയാണ് ഇടവക ജനം പങ്കെടുക്കുന്നത്. മുത്തിയമ്മയുടെ മാധ്യസ്ഥ്യം തേടി നടത്തുന്ന ജപമാല-മെഴുകുതിരി പ്രദക്ഷിണത്തിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം മേജർ ആർച്ച്ബിഷപ്പ് പങ്കെടുക്കും.
നാളെ രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തിൽ മേജർ ആർച്ചബിഷപ് പങ്കെടുത്ത് സന്ദേശം നൽകും.
10.00 ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ തുടങ്ങിയവർ സഹകാർമികരാകും.
🌠കുറവിലങ്ങാട്ടെ മരിയൻ പ്രത്യക്ഷീകരണങ്ങൾ🌠, 📥കുറവിലങ്ങാട് ഉറവയും ഉറവിടവും📤 എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ പതിപ്പ് പ്രകാശനം മേജർ ആർച്ച്ബിഷപ് കദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.
കുറവിലങ്ങാട് ഇടവകയുടെ ഫാമിലി ഫോട്ടോകൾ സഹിതമുള്ള ഉള്ള പുതിയ 💾ഇടവക ഡയറക്ടറി💾യുടെ പ്രകാശനകർമ്മവും🎬 കർദിനാൾ നിർവഹിക്കും.
മേജർ ആർച്ച്ബിഷപ്പിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് പള്ളിയിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളിറോഡിൽ വാഹനങ്ങളുടെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടുവരെ അവിഭക്ത നസ്രാണിസഭയുടെ ഭരണത്തിനു നേതൃത്വം നൽകിയിരുന്ന അർക്കദിയാക്കോന്മാരുടെ സ്മരണകളിരമ്പിയ സഭൈക്യവാരാചരണനും ശ്രാദ്ധത്തിനും പിന്നാലെയാണ് സഭാതലവന്റെ സന്ദർശനം