ഒമ്പത് സ​ഭാ​പി​താ​ക്ക​ന്മാ​ർ ഇ​ന്ന​ലെ കു​റ​വി​ല​ങ്ങാ​ട് പള്ളിയിലെത്തി

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇടവകയിലെ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് ദേ​വാ​ല​യ​ത്തി​ൽ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഇന്നലെ രാവിലെ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. ഇന്നലെ മാ​ർ ആ​ന്റ​ണി ക​രി​യി​ൽ, മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ എന്നിവരും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി.

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്റ​ണി ക​രി​യി​ലും ബ്രോ​ഷ​ർ പ്ര​കാ​ശ​നം ജഗദ്‌പൂർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലും നി​ർ​വ​ഹി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം കാ​ന​ഡ മി​സി​സാ​ഗ ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ നി​ർ​വ​ഹി​ച്ചു. ലോ​ഗോ ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ലും ബ്രോ​ഷ​ർ മ​ഹാ​സം​ഗ​മം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ടി. മൈ​ക്കി​ളും ഏ​റ്റു​വാങ്ങി.

സാ​ന്തോം സോ​ൺ തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ലാ​യി​ലും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ൺ തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ ഫാ. ​ജോ​ണ് കൂ​റ്റാ​ര​പ്പി​ള്ളി​ലും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ൺ തി​രു​നാ​ൾ ദി​ന​മാ​യ ബുധനാഴ്ച ​ഫാ. തോ​മ​സ് കു​റ്റി​ക്കാട്ടും സെ​ന്റ് ജോ​സ​ഫ് സോ​ൺ തി​രു​നാ​ളാ​യ വ്യാഴാഴ്ച ​ഫാ. ജോ​ർ​ജ് നെ​ല്ലി​ക്ക​ലും ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ദേ​ശ​ത്തി​രു​നാ​ളി​നെ തു​ട​ർ​ന്ന് അടുത്ത ശനി, ഞായർ ദിവസങ്ങളിൽ പത്താം തീയതി തിരുന്നാൾ ആഘോഷിക്കും.

💒സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഒമ്പത് സ​ഭാ​പി​താ​ക്ക​ന്മാ​ർ ഇ​ന്ന​ലെ കു​റ​വി​ല​ങ്ങാ​ട് പള്ളിയിലെത്തി. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര (ഫരീദാബാദ്), ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം (തലശ്ശേരി), മാ​ർ ആ​ന്റ​ണി ക​രി​യി​ൽ (മാ​ണ്ഡ്യ), മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ (മി​സി​സാ​ഗ), മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റമ്പി​ൽ (ജഗദ്‌പൂർ), മാ​ർ തോ​മ​സ് ഇ​ല​വ​നാ​ൽ (കല്യാൺ), മാ​ർ ജോ​ർ​ജ് രാജേന്ദ്രന്കുട്ടി നാടാര് (തക്കല), മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി (ബൽത്തങ്ങാടി), മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം (സാഗർ) എ​ന്നി​വ​രാ​ണ് സന്ദർശനം ന​ട​ത്തി​യത്.

⛪️ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സെ​പ്ഷ്യ​ൽ ക​ണ്​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, യോ​ഗ പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെത്രാന്മാരെ ​സ്വീ​ക​രി​ച്ചു.

🎄ഡിസംബർ 28ന് സീറോ മലബാർ സഭയുടെ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലും, കഴിഞ്ഞ ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ സന്ദർശനം നടത്തിയിരുന്നു.