അഭിഷേകാഗ്നി കൺവൻഷൻ ചിലവ് ചുരുക്കി നടത്താൻ തീരുമാനിച്ചു

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ 2018 ആഗസ്റ്റ് 25 മുതൽ 29 വരെ നടക്കുന്ന മൂന്നാമത് അഭിഷേകാഗ്നി കൺവൻഷൻ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന്‍റെ സാന്നിധ്യത്തിൽ പ്രാർത്ഥനാ ദിനങ്ങളായി ആചരിച്ചു . അതിന്റെ ഭാഗമായി പന്തൽ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം അവസാനിപ്പിച്ചു. കൺവൻഷൻ, പള്ളിയിലും പള്ളിപ്പരിസരത്തും പാരീഷ് ഹാളിലുമൊക്കെയായി നടത്തും. ഇരുപതിലേറെ റൂട്ടുകളിലേക്ക് ക്രമീകരിച്ചിരുന്ന പ്രത്യേക ബസ് സർവീസ് പാലാ, വൈക്കം എന്നിവിടങ്ങളിലേക്ക് മാത്രമാക്കി ചുരുക്കി.

അതുപോലെ തന്നെ എട്ടു നോമ്പ് തിരുനാളും ലളിതമായി നടത്തും. പതിവുള്ള നേർച്ച പായസ വിതരണം ഉണ്ടായിരിക്കില്ല. അതുപോലെതന്നെ എട്ടുനോമ്പിന്റെ സമാപനദിവസം നടത്തുന്ന സ്‌നേഹവിരുന്നും ഉപേക്ഷിച്ചു. അതിനു വിനിയോഗിക്കാൻ നിശ്ചയിച്ചിരുന്ന തുക പ്രളയ ബാധിതരായ ജനവിഭാഗങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കാൻ തീരുമാനമായി ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അറിയിച്ചു.