കാരുണ്യ ജൂബിലി ക്വിസിൽ വിജയിച്ചവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തു

Spread the love

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളി ആതിഥ്യമരുളിയ കാരുണ്യ ജൂബിലി ക്വിസിൽ വിജയിച്ചവർക്കു കരുണയുടെ വിശുദ്ധ ജൂബിലി സമാപനത്തോത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽവെച്ചു മാർ ജോസഫ് കല്ലറങ്ങാട്ട് .

ഒന്നാം സ്ഥാനക്കാരായ മുട്ടം സിബിഗിരി ഇടവകയിലെ ശാലിനി ഡെന്നീസിനും സഹോദരി ഷെനറ്റ് ഡെന്നീസിനും 10,000 രൂപയുടെ കാഷ്അവാർഡ് നേടി. 350 ടീമുകളെ പിന്തള്ളിയാണ് ഈ സഹോദരികൾ 10,000 രൂപയുടെ ഒന്നാം സ്ഥാനക്കാരായത്.

2016 നവംബർ 13 ന്, കുറവിലങ്ങാട് പള്ളിയുടെ പാരീഷ് ഹാളിലായിരുന്നു
ക്വിസ് മൽസരം.
രണ്ടാംസ്‌ഥാനം തോട്ടക്കാട് ഇടവകാംഗങ്ങളായ വത്സമ്മ സ്കറിയയും രജ്‌ജിത് സ്കറിയയും നേടി.

മൂന്നാം സ്‌ഥാനം മുത്തോലപുരം ഇടവകാംഗങ്ങളായ മേരി പോൾ, ഗ്രേസി പോൾ എന്നിവരാണ് നേടിയത്.

നാലാം സ്‌ഥാനത്ത് മുട്ടുചിറ ഇടവകാംഗങ്ങളായ അശ്വിൻ ജോഷിയും ബിൽജോ ബാബുവും നേടി.

അഞ്ചാം സ്‌ഥാനത്ത് ഡിഎസ്ടി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റർ സെലിൻ ജോർജും സിസ്റ്റർ ജോസ്ലിനുമെത്തി.