വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

Spread the love

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാ സോണിന്റെ നേതൃത്വത്തിൽ, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷം 27 നു ഞായറാഴ്ച നടക്കും. 5.00ന് വിശുദ്ധ കുർബാന. വടകര പള്ളി സഹവികാരി ഫാ. തോമസ് ഓലായത്തിൽ കാർമികത്വം വഹിക്കും. തീക്കോയി പള്ളി സഹവികാരി ഫാ. ജോസഫ് മുതിരക്കാലായിൽ സന്ദേശം നൽകും. 6.30ന് വിശ്വാസപ്രഖ്യാപന ജപമാലപ്രദക്ഷിണം ഫാ. മാത്യു കദളിക്കാട്ടിൽ നയിക്കും. 7.30 ന് നെയ്യപ്പനേർച്ച വിതരണം. തുടർന്ന് കലാസന്ധ്യ. തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമുതൽ കുട്ടികളെ അടിമ വയ്ക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.