മാർ യൗസേപ്പിതാവിന്റെ വണക്കമാസാചരണം ഇന്ന് തുടങ്ങും

Spread the love

കോഴാ സെന്റ് ജോസഫ്സ് കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ വണക്കമാസാചരണം മാർച്ചു ഒന്നാം തീയതിയായ ഇന്ന് തുടങ്ങും. ഈ മാസം 31 വരെ വൈകുന്നേരം 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, വണക്കമാസ പ്രാർത്ഥന എന്നിവ നടക്കും. 19ന് മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും നടക്കും. 31ന് സമാപന ദിനത്തിൽ ജോസഫ് നാമധാരി സംഗമം നടക്കും.

ആദ്യ ദിനമായ ഇന്ന് കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.