കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ നാളെ ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും. നാളെ രാവിലെ 8.30ന് ഓശാനയുടെ തിരുക്കർമ്മങ്ങൾ സെഹിയോൻ ഊട്ടുശാലയിൽ ആരംഭിക്കും.
ഓശാനഞായർ തിർക്കർമ്മങ്ങൾക്കു പിന്നാലെ, ഓശാനഞായറിന്റെ വിശുദ്ധിയിൽ പാരമ്പര്യത്തനിമ ആവർത്തിച് ഉച്ചയ്ക്ക് 12 മണിക്ക് കളത്തൂർ നിവാസികളുടെ തനിമയും ഒരുമയും വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ തമുക്ക് നേർച്ച. കളത്തൂർകാരക്കാരായ ഓരോ മുതിർന്ന പുരുഷഅംഗവും ഓഹരിയായി നൽകുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് തമുക്ക്നേർച്ച ഒരുക്കുന്നത്. അരി, ശർക്കര, തേങ്ങാ, പഴം എന്നിവയാണ് പ്രധാന ചേരുവകൾ.
ഏപ്രിൽ 10, 11, 12 – തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയോടെ വാർഷികധ്യാനം ആരംഭിച്ചു 8.30ന് സമാപിക്കുന്നു.