കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു

Spread the love

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ 28 വാർഡുകളിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു. ​

ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. 7.30ന് ​പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും. തു​ട​ർ​ന്ന് വി​വി​ധ വാ​ർ​ഡു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രാ​ധ​ന. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ചേ​ർ​പ്പു​ങ്ക​ൽ മാ​ർ​സ്ലീ​വാ ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മു​ണ്ട​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​തുആ​രാ​ധ​ന. രാ​ത്രി ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന. ‌
ആ​രാ​ധ​ന​യു​ടെ ര​ണ്ടാംദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് അ​രു​വി​ത്തു​റ സ​ഹ​വി​കാ​രി ഫാ. ​എ​ബ്രാ​ഹം ത​ക​ടി​യേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​തു ആ​രാ​ധ​ന, ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന.
സ​മാ​പ​ന​ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന ആ​രം​ഭി​ക്കും. 8.30ന് ​പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ പൊ​തുആ​രാ​ധ​ന ന​യി​ക്കും. 10ന് ​പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും.