കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ 28 വാർഡുകളിലെ 81 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ 81 കേന്ദ്രങ്ങളിലായി ആയിരങ്ങൾ അമ്പതുനോമ്പിന്റെ വിശുദ്ധിയിൽ, വിശുദ്ധ കുരിശിന്റെ വഴിയേ നടന്നു.
ഫൊറോന പള്ളിയിൽ നാൽപ്പതുമണി ആരാധനയ്ക്ക് ഇന്നു തുടക്കമാകും. 7.30ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധകുർബാനയും സന്ദേശവും ദിവ്യകാരുണ്യ പ്രദക്ഷിണവും. തുടർന്ന് വിവിധ വാർഡുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആരാധന. വൈകുന്നേരം ആറു മുതൽ ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രി അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് മുണ്ടയ്ക്കലിന്റെ കാർമികത്വത്തിൽ പൊതുആരാധന. രാത്രി ഏഴിന് വിശുദ്ധകുർബാന.
ആരാധനയുടെ രണ്ടാംദിനമായ നാളെ രാവിലെ 5.30ന് ആരാധന ആരംഭിക്കും. വൈകുന്നേരം ആറിന് അരുവിത്തുറ സഹവികാരി ഫാ. എബ്രാഹം തകടിയേലിന്റെ കാർമികത്വത്തിൽ പൊതു ആരാധന, ഏഴിന് വിശുദ്ധകുർബാന.
സമാപനദിനമായ ബുധനാഴ്ച രാവിലെ 5.30ന് ആരാധന ആരംഭിക്കും. 8.30ന് പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ പൊതുആരാധന നയിക്കും. 10ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കൊല്ലംപറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധകുർബാനയും സന്ദേശവും ദിവ്യകാരുണ്യ പ്രദക്ഷിണവും.