കു​റ​വി​ല​ങ്ങാടിനെ ഭക്തിസാന്ദ്രമാക്കി പതിനായിരങ്ങൾ പങ്കെടുത്ത്‌, ഇ​ട​വ​ക ദിനം ആഘോഷിച്ചു.. 

Spread the love

ഇ​ട​വ​ക​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ൽ സോ​ൺ ത​ല ക്ര​മീ​ക​ര​ണം വ​ന്ന​തി​നു ശേ​ഷ​മു​ള്ള വി​പു​ല​മാ​യ ഇ​ട​വ​ക​ദി​ന​മെ​ന്ന ആ​ഗ്ര​ഹം മാ​തൃ​ഭ​ക്തി​യാ​ൽ തി​ള​ങ്ങു​ക​യും ചെ​യ്തു. ഇ​ട​വ​ക​യി​ലെ നാ​ലു സോ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ത്തി​യ​മ്മ​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പേ​പ്പ​ൽ പ​താ​ക​യു​മാ​യാ​ണ് ഇ​ട​വ​ക​ജ​നം റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ട​വ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ഉ​യ​ർ​ത്തി​യ പ​താ​ക​ക​ളാ​ണ് റാ​ലി​യി​ൽ സം​വ​ഹി​ച്ച​ത്. 3100ഓളം കു​ടും​ബ​നാ​ഥ​ൻ​/നാഥമാർ പ​താ​ക​ക​ളു​മാ​യി റാ​ലി​യി​ൽ അണിചേർന്നു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ജൂ​ബി​ലി ക​പ്പേ​ള​യ്ക്കു മു​മ്പി​ൽ സം​ഗ​മി​ച്ച​തോ​ടെ വി​ശ്വാ​സ​സാ​ഗ​രം ജ​പ​മാ​ല റാ​ലിയിൽ അണിചേർന്ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ മു​റ്റ​ത്ത് റാ​ലി എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ആ​ശീ​ർ​വാ​ദ​വു​മാ​യി പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ത്തി.

മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം നൽകി.
കു​റ​വി​ല​ങ്ങാ​ട്ടെ ഇ​ട​വ​ക ദി​നാ​ച​ര​ണം ച​രി​ത്ര​പ​ര​മാ​യ കൂ​ടി​വ​ര​വാ​ണെ​ന്നും സ​മു​ദ്രം ഒ​ഴു​കി​യെ​ത്തു​ന്ന​തു പോ​ലെ​യാ​ണ് വി​ശ്വാ​സി​സ​മൂ​ഹം മു​ത്തി​യ​മ്മ​യ്ക്ക് അ​രി​കി​ലേ​ക്കെ​ത്തി​യ​തെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി റോ​മി​ൽ ന​ട​ന്ന ഒ​രു സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക​യെ​ക്കു​റി​ച്ചും വി​ശ്വാ​സി​സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചും പ്ര​മു​ഖ ക​ർ​ദി​നാ​ൾ​മാ​രു​മാ​യി സം​സാ​രി​ക്കാ​ൻ സാ​ധി​ച്ച​താ​യും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ൽ ആ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത​വി​ധം സ​ഭ​യു​ടെ വി​ശ്വാ​സം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ഭൂ​മി​യാ​ണ് കു​റ​വി​ല​ങ്ങാ​ടെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സ​ഹ​വി​കാ​രി. ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​പ​മാ​ല​റാ​ലി​യും ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ട​വ​ക​യു​ടെ കൂ​ട്ടാ​യ്മ​യും ആ​ത്മീ​യ​ത​യും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.