അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന് മൂന്നാം ദിനത്തിലേക്ക്

Spread the love

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി ആ​തി​ഥ്യ​മ​രു​ളു​ന്ന, അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത് കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന് മൂന്നാം ദിനത്തിലേക്ക് പ്രവേശിക്കും.

വ​ച​ന​വും സം​ഗീ​ത​വും ആ​രാ​ധ​ന​യും സ​മ്മാ​നി​ച്ച പു​ത്ത​ൻ ആ​ത്മീ​യ​ത​യി​ൽ നി​റ​ഞ്ഞ് പ​തി​നാ​യി​ര​ങ്ങ​ൾ രണ്ടാംദിനമായിരുന്ന ഇന്നലത്തെ കൺവൻഷനിൽ പങ്കുചേർന്നു. അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ര​ണ്ടു ദി​നം പി​ന്നി​ടു​മ്പോ​ൾ വ​ച​ന​മാ​രി​യി​ൽ നി​റ​ഞ്ഞ് പു​തി​യ ആ​ത്മീ​യ​ത നേ​ടി​യ​ത് അനേകായിരങ്ങളാണ്.

അഭിഷേകാഗ്നി ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം​ദി​ന​ത്തി​ൽ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി.

മൂ​ന്നാം​ദി​ന​മാ​യ ഇ​ന്നു നാ​ലി​നു പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പിൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ കൗ​ണ്‍​സി​ലിം​ഗി​നും രാ​വി​ലെ പ​ത്തു മു​ത​ൽ നാ​ലു​വ​രെ കു​മ്പസാ​ര​ത്തി​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എട്ടുനോമ്പാചരണത്തിന് ഒരുക്കമായി നടത്തുന്ന കൺവൻഷൻ 31 വരെ നീണ്ടുനിൽക്കും