അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു നാ​ളെ സ​മാ​പ​ന​മാ​കും

Spread the love

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളിയിൽ എട്ടുനോമ്പാചരണത്തിന് ഒരുക്കമായി നടത്തുന്ന, അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത് കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന് നാലാം ദിനത്തിലേക്ക് പ്രവേശിക്കും.

ആയിരങ്ങളിലേക്ക് വ​ച​നം സമ്മാനിക്കുന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു നാ​ളെ സ​മാ​പ​ന​മാ​കും.

അഭിഷേകാഗ്നി ക​ണ്‍​വ​ൻ​ഷ​ന്‍റെ മൂ​ന്നാം​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റമ്പിൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്നു നാ​ലി​ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​മ്പിൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ കൗ​ണ്‍​സി​ലിം​ഗി​നും രാ​വി​ലെ പ​ത്തു മു​ത​ൽ നാ​ലു​വ​രെ കു​മ്പസാ​ര​ത്തി​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സമാപനദിനമായ നാ​ളെ നാ​ലി​ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാർ ജോസഫ് കല്ലറങ്ങാട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.